Type Here to Get Search Results !

Bottom Ad

ഇരിയണ്ണി സ്‌കൂളിൽ എം എസ്.എഫ് പ്രവര്‍ത്തകർക്ക് നേരെയുണ്ടായ മർദ്ദനം: 25 പേര്‍ക്കെതിരെ കേസ്‌


ഇരിയണ്ണി:(www.evisionnews.in)ഇരിയണ്ണി സ്കൂളിൽ എം എസ് എഫ്- കെ എസ് യു വിദ്യാർത്ഥികളെ അക്രമിച്ചതുമായി ബന്ധപ്പെട്ട് ആദൂർ പോലീസ് 25 പേര്‍ക്കെതിരെ കേസെടുത്തു. അക്രമത്തിൽ 30 ഓളം എം എസ് എഫ്- കെ എസ് യു വിദ്യാർത്ഥികൾക്ക് പരിക്കേറ്റിരുന്നു.പൊവ്വലിലെ ഹൈദർ(17) ,ബാലനടുക്കത്തെ ഫാരിസ് (17 ) ,ബേവിഞ്ചയിലെ അജ്മൽ (17) ബാവിക്കരയിലെ അറാഫാത്ത് (18) തുടങ്ങിയ 30 ഓളം വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്.ഇവരുടെ പരാതിയിലാണ് ആദൂർ പോലീസ് കേസെടുത്തത്.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എം എസ് എഫ്- കെ എസ് യു വിദ്യാർത്ഥികൾ സ്‌കൂളിൽ പ്രകടനത്തിന് അനുമതി ചോദി ച്ചിരുന്നു. എന്നാൽ പ്രിൻസിപ്പൽ ഇതിന് സമ്മതം നൽകിയിരുന്നില്ല.വിഷയത്തിൽ എസ് എഫ് ഐ ഇടപെടുകയും,പ്രകടനം നടത്തുന്നതിന് എതിരായ നിലപാടെടുക്കുകയും ചെയ്തു. തുടർന്നുണ്ടായ വാക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.ഇതേതുടർന്ന് ഒരു സംഘം സി പി എം പ്രവർത്തകർ സ്‌കൂളിൽ മാരകായുധങ്ങളുമായെത്തുകയും തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു.അക്രമത്തിൽ പരിക്കേറ്റ എം എസ് എഫ്- കെ എസ് യു വിദ്യാർത്ഥികൾ ഇപ്പോൾ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.













keywords-iriyanni school-msf-ksu-sfi issue-adoor police

Post a Comment

0 Comments

Top Post Ad

Below Post Ad