ബദിയടുക്ക:(www.evisionnews.in) ബദിയടുക്കയിൽ വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ ടോയ്‌ലെറ്റില്‍ പീഡിപ്പിക്കാന്‍ ശ്രമം.സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക ഒളമലയിലെ സിദ്ദിഖ് (28)ആണ് അറസ്റ്റിലായത്. അധ്യാപകനായ പിതാവിനെ സ്‌കൂള്‍ കോമ്പൗണ്ടില്‍ കാത്ത് നില്‍ക്കുന്നതിനിടെയാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചുകൊണ്ടുപോയി ടോയ്‌ലറ്റില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. യുവാവിനെ അധ്യാപകര്‍ പിടികൂടി പോലീസില്‍ ഏൽപിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെ ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്‌കൂളിലാണ് സംഭവം നടന്നത്. സിദ്ദിഖിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
keywords-badiyadukka-rape atempt-school toilet-arested one person

Post a Comment
0 Comments