Type Here to Get Search Results !

Bottom Ad

നോട്ട് നിരോധനം:നാഷണൽ യൂത്ത് ലീഗ് കാസർകോട്ട് ജനവിചാരണ സംഘടിപ്പിച്ചു

കാസർകോട്:(www.evisionnews.in) നോട്ട് ദുരിതത്തിന്റെ 59 നാളുകൾ പിന്നിട്ടിട്ടും പരിഹാര നടപടികൾ എവിടെ എന്നാവശ്യപ്പെട്ട് നാഷനൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ കാസർകോട്ട് ജനവിചാരണ സംഘടിപ്പിച്ചു.കാസർകോട് പുതിയ ബസ്റ്റാൻഡ് പരിസരത്ത് നിന്നാരംഭിച്ച പ്രതിഷേധ ജാഥ     ഹെഡ്പോസ്റ്റോഫീസിന്  മുന്നിൽ  സമാപിച്ചു.സംസ്ഥാന പ്രസിഡന്റ് അജിത് കുമാർ ആസാദ് ഉദ്ഘാടനം ചെയ്തു.
പ്രധാനമന്ത്രി മോദി പറഞ്ഞ വാക്കുകൾ പ്രാവർത്തികമാക്കാതെ ജനങ്ങളെ കൂടുതൽ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഐ.എൻ.എൽ.ജില്ലാ ജനറൽ സെക്രട്ടറി അസീസ് കടപ്പുറം മുഖ്യ പ്രഭാഷണം നടത്തി.എൻ.വൈ.എൽ.ജില്ലാ പ്രസിഡന്റ് റഹീം ബെണ്ടിച്ചാൽ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി റഹീം ബെണ്ടിച്ചാൽ സ്വാഗതം പറഞ്ഞു.എൻ.എൽ.യു.സംസ്ഥാന സെക്രട്ടറി സുബൈർ പടുപ്പ്, സഫറുല്ല ഹാജി പട്ടേൽ, മുനീർ കണ്ടാളം എന്നിവർ  സംസാരിച്ചു. അൻവർ മാങ്ങാട് ,അബൂബക്കർ പൂച്ചക്കാട്, ഹനീഫ് ഹദ്ദാദ് നഗർ, യൂസുഫ് ഉപ്പള, റാഷിദ്, നൗഷാദ് എരിയാൽ, ഷരീഫ് ചെമ്പിരിക്ക, അഡ്വ.ഷെയ്ക്ക് ഹനീഫ, ഖലീൽ എരിയാൽ, ഉമൈർ തളങ്കര, അഷ്റഫ് തുരുത്തി, സിദ്ദീഖ് പാലോത്ത്, കുഞ്ഞാമു നെല്ലിക്കുന്ന് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.




keywords-kasaragod-curency ban-against inl protest

Post a Comment

0 Comments

Top Post Ad

Below Post Ad