Type Here to Get Search Results !

Bottom Ad

ദഖീറത്തുല്‍ ഉഖ്‌റ സംഘം:ടി.ഇ അബ്ദുല്ല പ്രസിഡണ്ട് ;ടി.എ ഷാഫി ജനറല്‍ സെക്രട്ടറി

തളങ്കര:(www.evisionnews.in) ഉറ്റവരാരുമില്ലാതെ പ്രയാസം നേരിടുന്ന അനാഥരായ കുട്ടികളുടെ സംരക്ഷണത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കാനും ഇത്തരം കുട്ടികളെ മത-ഭൗതിക വിദ്യാഭ്യാസവും മികച്ച താമസവും ഭക്ഷണവും നല്‍കി വളര്‍ത്തിയെടുത്ത് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താനും ദഖീറത്തുല്‍ ഉഖ്‌റ സംഘം 63-ാമത് ജനറല്‍ ബോഡി തീരുമാനിച്ചു. ദഖീറത്ത് യതിംഖാന, മദ്രസ, ദഖീറത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, വനിതാ കോളേജ്, പഴയ ഇസ്ലാമിയ ടൈല്‍ ഫാക്ടറിക്ക് സമീപത്തെ ബദ്‌രിയ മസ്ജിദ് തുടങ്ങിയ സ്ഥാപനങ്ങള്‍ ദഖീറത്തുല്‍ ഉഖ്‌റ സംഘത്തിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രസിഡണ്ട് കെ.എം അബ്ദുല്‍ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ അമാനുല്ല വാര്‍ഷിക കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എന്‍.എം കറമുല്ല ഹാജി, യഹ്‌യ തളങ്കര, കെ.എസ് ഹബീബുല്ല ഹാജി, ടി.എ മുഹമ്മദലി ബഷീര്‍, എം.എ ലത്തീഫ്, മീത്തല്‍ അബ്ദുല്ല, കെ.എം അബ്ദുല്‍ റഹ്മാന്‍, മൊയ്‌നുദ്ദീന്‍ കെ.കെ പുറം, എം.എസ് അബൂബക്കര്‍, പി.എ സത്താര്‍ ഹാജി, ഹാഷിം കടവത്ത്, എ.എം മുഹമ്മദ് കുഞ്ഞി ഹാജി, ഇ.എം അബ്ദുല്ല, പി.എ സലാം, സഹീര്‍ ആസിഫ് പട്ടേല്‍, ബച്ചി കാര്‍വാര്‍, ബി.യു. അബ്ദുല്ല, ഗഫൂര്‍ തളങ്കര, നിസാര്‍ അല്‍ഫ, അഷ്‌റഫ് ഫോര്‍ യു തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ടി.എ ഷാഫി സ്വാഗതവും വി.എം മുനീര്‍ നന്ദിയും പറഞ്ഞു. ഹമീദലി ഷംനാടിന്റെ നിര്യാണത്തില്‍ അനുശോചിക്കുകയും പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. 
സംസ്ഥാനതല ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ തളങ്കരയിലെ ഹാഫിള് അനസ് മാലികിന് കാഷ് അവാര്‍ഡ് നല്‍കി. 
സംഘത്തിന്റെ പുതിയ പ്രസിഡണ്ടായി ടി.ഇ. അബ്ദുല്ലയേയും ജനറല്‍ സെക്രട്ടറിയായി ടി.എ ഷാഫിയേയും ട്രഷററായി കെ.എ. ഇബ്രാഹിം ഹാജിയേയും തിരഞ്ഞെടുത്തു. കെ.എം അബ്ദുല്‍ ഹമീദ് ഹാജി, എ. അബ്ദുല്‍ റഹ്മാന്‍, കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍ (വൈസ് പ്രസി.), പി.എ റഊഫ് പള്ളിക്കാല്‍, അഡ്വ. വി.എം മുനീര്‍, പി.എ ജമാല്‍ ഹുസൈന്‍ ഹാജി (ജോ.സെക്ര.), ഹസൈനാര്‍ ഹാജി തളങ്കര (യതിംഖാന മാനേജര്‍), എം.എ ലത്തീഫ് (സ്‌കൂള്‍ മാനേജര്‍). ടി.ഇ മുക്താര്‍, കെ.എം അബ്ദുല്‍ റഹ്മാന്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.



keywords-thalamkara-dageerathul ukhra-new leaders-te abdulla-ta shafi

Post a Comment

0 Comments

Top Post Ad

Below Post Ad