Type Here to Get Search Results !

Bottom Ad

ഹമീദലി ഷംനാടിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം: മയ്യിത്ത് നിസ്‌കാരത്തിന് ഹൈദരലി തങ്ങള്‍ നേതൃത്വം നല്‍കും

കാസര്‍കോട് (www.evisionnews.in): കഴിഞ്ഞ ദിവസം അന്തരിച്ച മുന്‍ എം.പിയും എം.എല്‍.എയും മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി അംഗവുമായ ഹമീദലി ഷംനാടിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. 

പ്രതിപക്ഷ നോതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍, കോഴിക്കോട് ഡി.സി.സി പ്രസിഡണ്ട് ടി. സിദ്ദീഖ്, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, മുന്‍ നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍, കെ.എം.സി.സി നേതാവ് യഹ്‌യ തളങ്കര, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് അഡ്വ. വി.എം മുനീര്‍, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ടും നഗരസഭാ വൈസ് ചെയര്‍മാനുമായ എല്‍.എ മഹ്മൂദ് ഹാജി, സെക്രട്ടറി എ.എ ജലീല്‍, മുന്‍സിപ്പല്‍ ലീഗ് സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മാഹിന്‍ കേളോട്ട്, നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം അബ്ദുര്‍ റഹ്മാന്‍, മഹാരാഷ്ട്ര സ്റ്റേറ്റ് മുസ്ലിം ലീഗ് സെക്രട്ടറി ടി.എ ഖാലിദ്, ജിദ്ദ കെഎംസിസി നേതാവ് അന്‍വര്‍ ചേരങ്കൈ, മുസ്ലിം ലീഗ് മുന്‍സിപ്പല്‍ വൈസ് പ്രസിഡണ്ട് കെ.എം ബഷീര്‍, നേതാക്കളായ ഹാരിസ് പച്ചക്കാട്, എ എം കടവത്ത്, ഹാഷിം കടവത്ത്, ടി എ മുക്താര്‍, ഡിസിസി പ്രസിഡണ്ട് ഹകീം കുന്നില്‍, മുന്‍ എംഎല്‍എ സി എച്ച് കുഞ്ഞമ്പു, ഭാര്യ എം സുമതി, സിപിഎം നേതാവ് കരീം പാണലം തുടങ്ങിയവര്‍ അനുശോചനമറിയിച്ചു. 

ജനാസ നമസ്‌കാരത്തിന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. ദേശീയ ട്രഷറര്‍ പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പി.കെ.കെ ബാവ, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് എന്നിവര്‍ കാസര്‍കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad