Type Here to Get Search Results !

Bottom Ad

ബന്ധുനിമയനം: ഇ.പി ജയരാജനെതിരെ തുടരന്വേഷണത്തിന് ഉത്തരവ്

തിരുവനന്തപുരം (www.evisionnews.in): ബന്ധുനിയമന വിവാദത്തില്‍ മുന്‍മന്ത്രി ഇ.പി ജയരാജനെതിരായ എഫ്.ഐ.ആര്‍ സ്വീകരിച്ച് തുടരന്വേഷണത്തിന് കോടതി ഉത്തരവായി. അന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. മൂന്നാഴ്ച്ചത്തെ സമയമാണ് തേടിയിരിക്കുന്നത്. വിജിലന്‍സിന്റെ ഈ ആവശ്യം അംഗീകരിച്ച കോടതി തുടരന്വേഷണത്തിനു അനുമതി നല്‍കുകയായിരുന്നു.

തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിനു ഉത്തരവിട്ടത്. ഇന്നലെ കോടതിയില്‍ ജയരാജനെ ഒന്നാം പ്രതിയാക്കി ത്വരിതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പിച്ചിരുന്നു. സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ.ശ്രീമതി എം.പിയുടെ മകന്‍ മകന്‍ സുധീര്‍ നമ്പ്യാര്‍ കേസിലെ രണ്ടാം പ്രതിയും അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയുമാണ്.

മന്ത്രിയായിരിക്കെ ജയരാജന്‍ വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബന്ധുക്കളെ നിയമിച്ചെന്നാണ് പരാതി. പി.കെ.സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചതടക്കമുള്ള നിയമനങ്ങളാണ് വിവാദമായത്.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad