പൈക്ക:(www.evisionnews.in)ജി സി സി-കെ എം സി സി പൈക്ക സോണിന്‍റെ റിലീഫ് പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സാന്ത്വനം-2017 എന്ന പേരില്‍ നിര്‍ദ്ധന രായ രണ്ട് കുടുംബങ്ങളിലെ യുവതികളുടെ കല്യാണാവിശ്യത്തിന് ഓരോ ലക്ഷം രൂപയും ഒരു കുടുംബത്തിന് വീട് വെക്കുന്നതിനായി 80000 രൂപയും നൽകി. കൂടാതെ പൈക്ക ജുമാ മസ്ജിദ് ജീവനക്കാരനായ ഒരാള്‍ക്ക് ചികിത്സാ സഹായമായി 10000 രൂപയും നല്‍കി.ചെങ്കള പഞ്ചായത്തിലെ ആറ് ഏഴ് എട്ട് വാര്‍ഡുകളില്‍ നിന്നും തിരഞ്ഞെടുത്ത കുടുംബങ്ങള്‍ക്കാണ് സഹായധനം നല്‍കിയത്.
8ാം വാര്‍ഡിലെ കുടുംബത്തിനുള്ള ധനസഹായം ജി സി സി കമ്മിറ്റി ജനഃസെക്രട്ടറി എം സ് ശരീഫ് പൈക്ക വാര്‍ഡ് ജനഃസെക്രട്ടറി ഒ പി ഹനീഫക്ക് കൈമാറി. വാര്‍ഡ് പ്രസിഡന്‍റ് ഹമീദ് ചാത്തപ്പാടി ,ട്രഷറര്‍ ബി കെ ബഷീര്‍ ജി സി സി പ്രതിനിധികളായ ജി എസ് ഇബ്രാഹിം ബി കെ ഇബ്രാഹിം ,ഒ പി സിദ്ദീഖ് തുടങ്ങിയവർ സംബന്ധിച്ചു.7ാം വാര്‍ഡിലെ കുടുംബത്തിനുള്ള ധനസഹായ വിതരണ ചടങ്ങിൽ ജി സി സി കമ്മിറ്റി ട്രഷറര്‍ ജി എസ് ഇബ്രാഹിം വാര്‍ഡ് പ്രസിഡന്‍റ് അബ്ദുല്ല കുഞ്ഞി ലോഫ് പൈക്ക , ജനഃസെക്രട്ടറി ഹനീഫ കരിങ്ങപ്പള്ളം, ട്രഷറര്‍ സി എം അബ്ദുല്ല ഹാജി എന്നിവർക്ക് കൈമാറി. എംഎസ് ശെരീഫ്,ബിഎ ഹമീദ്,അമീർ കെഇ തുടങ്ങിയവർ സംബന്ധിച്ചു..
6ാം വാര്‍ഡിനുള്ള ധനസഹായം ജി സി സി സെക്രട്ടറി ബി എ ഹമീദ് (സദ്ദാം) വാര്‍ഡ് പ്രതിനിധി മുഹമ്മദ് ആലംകോടിന് കൈമാറി. ജി സി സി പ്രതിനിധികളായ എം സ് ഷെരീഫ്, ജി എസ് ഇബ്രാഹിം
ബി കെ ബഷീര്‍ തുടങ്ങിയവർ സംബന്ധിച്ചു.പൈക്ക ജമാ അത്ത് പള്ളി യിലെ ഷാജഹാന്റെ അടിയന്തിര ചികിത്സാ സഹായം 10000ജി സിസി സെക്രട്ടറി എം എസ് ഷെരീഫ് ജമാഅത്ത് ഇമാം സുബൈര്‍ ദാരിമിക്ക് കൈമാറി.
പ്രസ്തുത വാര്‍ഡുകളില്‍ നിന്നും ജി സി സി രാജ്യങ്ങളില്‍ പ്രവാസികളായ മുസ്ലിം ലീഗിന്‍റേയും കെ എം സി സിയുടേയും പ്രവര്‍ത്തകരും അനുഭാവികളുമടങ്ങിയവരുടെ കൂട്ടായ്മയാണ് ജി സി സി കെ എം സി സി പൈക്ക സോണ്‍ .മൂന്ന് മാസം മുന്‍പ് രൂപീകൃതമായ കൂട്ടായ്മയുടെ രണ്ടാമത്തെ റിലീഫ് പ്രവര്‍ത്തനമാണിത്.കമ്മിറ്റിയുടെ ആദ്യ റിലീഫ്, രോഗിയായ ഒരു സ്ത്രീക്ക് 15000 രൂപ നല്‍കിക്കൊണ്ടാണ് കഴിഞ്ഞമാസം തുടക്കമിട്ടത്.ഓണ്‍ലൈന്‍ കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ ജി സി സി രാജ്യങ്ങളിലെ ഇരുപത്തഞ്ചംഗ സാരഥികളാണ് നിയന്ത്രിക്കുന്നത്.

Post a Comment
0 Comments