Type Here to Get Search Results !

Bottom Ad

സിംഗപ്പൂരിൽ കാൽപന്ത് കളിയിൽ കരുത്ത് കാട്ടി കാസർകോട്ടെ താരങ്ങൾ

സിംഗപ്പൂർ:(www.evisionnews.in) കാൽപന്ത് കളിയിൽ കരുത്ത് കാട്ടി സിംഗപ്പൂരിൽ മലയാളികളുൾപ്പെട്ട ഫുട്ബാൾ ടീം കായിക രംഗത്ത് ശ്രദ്ധയാകർഷിക്കുന്നു.
പൂർണ്ണമായും മലയാളികൾ അണിനിരന്ന സ്‌നിപ്പേഴ്‌സ്  എഫ് സി യാണ് കളിക്കളത്തിൽ അപരാജിത ശക്തിയായി മുന്നേറുന്നത്. കഴിഞ്ഞ നവംബർ 26 ന് സിംഗപ്പൂരിലെ പ്രധാന 11 അസൈഡ് അമേച്വർ ഫുട്ബോൾ ലീഗ് ആയ ESPZEN-ഡിവിഷനിൽ  യൂറോപ്യൻ ,സിങ്കപ്പൂർ ടീമുകളെ മറികടന്നതോടെ സ്‌നിപ്പേഴ്‌സ് എഫ് സി സിംഗപ്പൂരിലെ ഫുട്ബാൾ രംഗത്ത് തങ്ങളുടെ സാന്നിധ്യം ഊട്ടിയുറപ്പിച്ചിരിക്കുകയാണ്. ഓരോ മത്സരങ്ങളിലും വിജയകിരീടം ചൂടുന്ന ടീമിന്റെ  കരുത്തായി   കാസർകോട്ട് നിന്നുള്ള  12  താരങ്ങളുമുണ്ട്.   
കൃത്യമായ പരിശീലനവും ആസൂത്രണവുമായി മുന്നേറുന്ന ടീമിന് നിരവധി സൗഹൃദ മത്സരങ്ങളുടെ അനുഭവ സമ്പത്തുണ്ട്.2010  മുതൽ 2016  വരെ നടന്ന പ്രമുഖ ലീഗ് മത്സരങ്ങളിൽ കിരീടം ചൂടിയ ടീം,സിംഗപ്പൂരിലെ പ്രധാനപ്പെട്ട ചാമ്പ്യാൻഷിപ്പുകളിൽ പങ്കെടുക്കുവാനുള്ള തയ്യാറെടുപ്പിലാണ്.





keywords-singapore-kasaragod-footbal 

Post a Comment

0 Comments

Top Post Ad

Below Post Ad