കാസർകോട്:(www.evisionnews.in)ഓൺലൈൻ മാധ്യമ രംഗത്ത് ചുരുങ്ങിയ കാലയളവിനുള്ളിൽ ജനപ്രീതിയാർജ്ജിച്ച ഇ വിഷൻ ദൃശ്യ മാധ്യമ രംഗത്തേക്ക് കടന്നു വരുന്നു.പ്രമുഖ മീഡിയ-സിനിമ നിർമാണ കമ്പനിയായ മീഡിയ സിറ്റിയുമായി കൈകോർത്ത് ചാരിറ്റിക്ക് പ്രാധാന്യം നൽകിയാണ് ഇ വിഷൻ ചാനൽ സംപ്രേഷണം ചെയ്യുന്നത്.ഇതോടെ ചാരിറ്റിക്ക് മുൻഗണന നൽകി ആരംഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ചാനലായി ഇവിഷൻ മാറും.വിനോദ, വിജ്ഞാന പരിപാടികളും, വാർത്തകളും ഇ വിഷൻ ചാനലിലൂടെ ലഭ്യമാകും.ഏഷ്യാനെറ്റ് കേബിൾ വഴിയും, മൊബൈൽ ടി വി യിലൂടെയും പ്രേക്ഷകർക്ക് ചാനൽ ലഭ്യമാക്കും.ഇ വിഷനും മീഡിയ സിറ്റിയും ചേർന്ന് കൂടുതൽ സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും, ചാനലിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ നിശ്ചിത വിഹിതം കാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്നും ഇ വിഷൻ ചെയർമാൻ റഫീഖ് കേളോട്ട്,ഇ വിഷൻ ചാനൽ എക്സിക്യൂട്ടിവ് ഡയറക്ടർ തൻസീർ പട് ല,മീഡിയ സിറ്റി എം ഡി നജീബ് ബിൻ ഹസ്സന്‍ എന്നിവർ അറിയിച്ചു.
keywords-evision-media city-new channel started-importance charity

Post a Comment
0 Comments