കാസർകോട്:(www.evisionnews.in)ഇന്ത്യയിൽ നടമാടുന്ന ഫാസിസത്തിനും, സംഘ്പരിവാര്‍ അസഹിഷ്ണുതയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി സിനിമാതാരം അലന്‍സിയര്‍ കാസർകോട്ടെത്തി. തെരുവ് നടകത്തിലൂടെയായായിരുന്നു കമലിനെതിരെയുള്ള സംഘ്പരിവാര്‍ ഭീഷണിയടക്കമുള്ള വിഷയങ്ങളിൽ സിനിമാതാരത്തിന്റെ പ്രതിഷേധം. ഷര്‍ട്ടിടാതെ കൈലിയുടുത്ത് കൈയിലൊരു ഭാണ്ഡക്കെട്ടുമായി ആളുകള്‍ക്കിടയിലേക്കിറങ്ങിയ അലന്‍സിയര്‍ പാകിസ്ഥാനിലേക്ക് നാട് കടത്തുന്നവരുടെ നാട്ടില്‍ നിന്നും അമേരിക്കയിലേക്കുള്ള ടിക്കറ്റ് ചോദിച്ച് പുതിയ ബസ് സ്റ്റാന്റിലൂടെ നടന്നു.ബസ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ്സുകളിൽ കയറിയും ഇദ്ദേഹം പ്രതിഷേധ നാടകത്തിലെ സംഭാഷണങ്ങൾ ആവർത്തിച്ചു. സിനിമാ താരത്തിന്റെ വേറിട്ട പ്രതിഷേധത്തിന് കാസർകോട്ട് മികച്ച പ്രതികരണമാണ് ലഭിച്ചത്. സിനിമാ ഷൂട്ടിംഗിനായാണ് അലന്‍സിയര്‍ കാസര്‍കോടെത്തിയത്. ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്ന് അലന്‍സിയര്‍ പറഞ്ഞു.
keywords-kasaragod, alansiyar-drama-against fasism

Post a Comment
0 Comments