ബോവിക്കാനം:(www.evisionnews.in)ബോവിക്കാനത്ത് ഡി വൈ എഫ് ഐ പ്രകടനത്തിനിടെ സംഘർഷം.എന്‍ഡോസള്‍ഫാന്‍ കേസില്‍ അനുകൂല വിധിയുണ്ടായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡി വൈ എഫ് ഐ നടത്തിയ പ്രകടനത്തിനിടെയാണ് വ്യാപകമായ അക്രമം നടന്നത്.പ്രകടനത്തിന് സമീപത്തുകൂടി കടന്നു പോവുകയായിരുന്ന ഓട്ടോ തകർക്കുകയും ഡ്രൈവറായ ബിജെപി പ്രവര്‍ത്ത കൻ ഭരതനെ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മർദ്ദിക്കുകയും ചെയ്തു.ഇതിന് പുറമെ ബോവിക്കാനം ടൗണിലെ ബിജെപി പ്രവര്‍ത്തകനായ വ്യാപാരിയുമായ വാമന ആചാരിയുടെ മാരുതി 800 കാര്‍ അഗ്‌നിക്കിരയാക്കുകയും അദ്ദേഹത്തിന്റെ കട തകര്‍ക്കുകയും ചെയ്തു.നിലവിൽ സ്ഥലത്തു സംഘർഷാവസ്ഥ തുടരുകയാണ്.
keywords-bovikkanam-dyfi -bjp-violence

Post a Comment
0 Comments