Type Here to Get Search Results !

Bottom Ad

എൻഡോസൾഫാൻ: കോടതി വിധി ഉടൻ നടപ്പിലാക്കണം; മുസ്‌ലിം ലീഗ്


കാസർകോട്:(www.evisionnews.in)എൻഡോസൾഫാൻ ദുരിതബാധിതർക്ക് അഞ്ച് ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന സുപ്രിം കോടതി വിധി അടിയന്തിരമായും നടപ്പിലാക്കാൻ സർക്കാർ മുന്നോട്ട് വരണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.എൻഡോസൾഫാൻ ദുരിതബാധിതർക്ക് കഴിഞ്ഞ യു.ഡി.എഫ് സർക്കാർ പ്രഖ്യാപിച്ച നിരവധി ആനുകൂല്യങ്ങൾ തുടർന്ന് കൊണ്ടു പോകുന്നതിൽ എൽ.ഡി.എഫ് സർക്കാർ തികഞ്ഞ അമാന്തം കാട്ടുകയാണെന്നും യോഗം കുറ്റപ്പെടുത്തി. അധികാരത്തിൽ വന്ന് പത്ത് മാസം കഴിഞ്ഞപ്പോഴാണ് എൻഡോസൾഥാൻ സെൽ യോഗം പോലും വിളിച്ച് കൂട്ടാൻ  തീരുമാനിച്ചത്. ഇക്കാര്യത്തിലുള്ള എൽ.ഡി.എഫ് സർക്കാറിന്റെ നിസ്സംഗതയാണ് ഇത് വെളിവാക്കുന്നതെന്നും യോഗം വിലയിരുത്തി.പ്രസിഡണ്ട് ചെർക്കളം അബ്ദുള്ള അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എം.സി.ഖമുദ്ദീൻ സ്വാഗതം പറഞ്ഞു. ട്രഷറർ എ.അബ്ദുൾ റഹ്മാൻ അവതരിപ്പിച്ച കണക്കും, കെ.ഇ.എ.ബക്കർ അവതരിപ്പിച്ച റിപ്പോർട്ടും അംഗീകരിച്ചു. 
അഡ്വ: ഹമീദലിശംനാടിന്റെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി . സി.ടി.അഹമ്മദലി,  എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ., പി.ബി.അബദുൾ റസാഖ് എം.എൽ.എ., പി.മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കെ.എം.ശംസുദ്ദീൻ ഹാജി, ടി.ഇ. അബദുല്ല, എ.ജി.സി.ബഷീർ, എം.അബദുല്ല മുഗു, ഹനീഫ ഹാജി, സി.മുഹമ്മദ് കുഞ്ഞി, വി.പി.അബ്ദുൾ ഖാദർ , സയ്യിദ് ഹാദി തങ്ങൾ, പി. അബൂബക്കർ , ഇസ്മായിൽ കീയ്യൂർ, എ.എം.കടവത്ത്,  സി.ബി.അബ്ദുല്ല  ഹാജി, എസ്.പി.സലാഹുദ്ദീൻ, സി.എച്ച്. മുഹമ്മദ് കുഞ്ഞി, മാഹിൻ കേളോട്ട്, അബദുല്ല ഹുസൈൻ, എം.എസ്.മുഹമ്മദ് കുഞ്ഞി,ബഷീർ വെള്ളിക്കോത്ത്,എ.എ.ജലീൽ ,വി.കെ.ബാവ,എ.ബി. ശാഫി, കെ.മുഹമ്മദ് കുഞ്ഞി, വി.ടി. ഷാഹുൽ ഹമീദ്, സി.കെ.കെ മാണിയൂർ, സി.കെ.പി. യൂസഫ് ഹാജി, എം.ടി. അബ്ദുൾ ജബ്ബാർ, അഷറഫ് എടനീർ, ടി.ഡി.കബീർ, ആബിദ് ആറങ്ങാടി, സി.ഐ.എ. ഹമീദ്, കെ.പി.മുഹമ്മദ്  അഷ്റഫ്, എം.കുഞ്ഞമ്മദ് പുഞ്ചാവി, എ.പി.ഉമ്മർ , അഡ്വ. സി. ശുക്കൂർ എന്നിവർ ചർച്ചയിൽ സംബന്ധിച്ചു.




keywords-muslim legue-working committi meting-kasaragod-endosulfan

Post a Comment

0 Comments

Top Post Ad

Below Post Ad