ഷാർജ:(www.evisionnews.in)ഷാർജയിൽ നടന്ന യു എ ഇ കാർ റാലി ചാമ്പ്യൻഷി പ്പിന്റെ ഒന്നാം റൗണ്ടിൽ മൂസാ ഷരീഫ്-മൻസൂർ പരോൾ സഖ്യം ജേതാക്ക ളായി.ഇതിനകം നിരവധി ദേശീയ-അന്തർ ദേശീയ റാലികളിൽ വെന്നിക്കൊടി പാറിച്ച മൂസാ ഷരീഫ് ജി.സി.സി മേഖലയിൽ ആദ്യമായാണ് മത്സരിച്ചത്. മരുഭൂമിയിലെ ദുർഘട പാതയിൽ നടന്ന അതിവേഗ റൗണ്ടായ 70 കി. മി 37 മിനുറ്റ് കൊണ്ടാണ് ഈ സഖ്യം പൂർത്തിയാക്കിയത്. ഫോർഡ് ഫിയസ്റ്റ കാറു മായി മത്സരത്തിനിറങ്ങിയ മൊഗ്രാൽ പെർവാഡ് സ്വദേശി മൂസാ ഷരീഫ്- കണ്ണൂർ സ്വദേശി മൻസൂർ പരോൾ സഖ്യം എതിരാളികളെ ബഹുദൂരം പിന്നി ലാക്കിയാണ് ജേതാക്കളായത്. ഇതോടെ അറബ്‌നാട്ടിലും മൂസാ ഷരീഫ് മേൽ വിലാസമുണ്ടാക്കിയിരിക്കുകയാണ്. രണ്ടാം റൌണ്ട് മത്സരം ഫെബ്രുവരി 24ന് റാസൽഖൈമയിൽ വെച്ച് നടക്കും. ഇന്ത്യൻ റാലി സർക്യുട്ടിലെ ഒന്നാം നമ്പർ നാവിഗേറ്ററായ മൂസാ ഷരീഫ് ഇതോടെ കാർ റാലി മേഖലയിൽ തുടർച്ചയായി 25 വർഷം പൂർത്തീകരിച്ചിരിക്കുകയാണ്.
keywords-sharja-moosa sherif-uae car championship-win first round

Post a Comment
0 Comments