കാസര്‍കോട്:(www.evisionnews.in) ബോവിക്കാനം സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഒരു സി പി എം പ്രവർത്തകനെ അറസ്റ്റ് ചെയ്തു.ബോവിക്കാനം നുസ്രത്ത് നഗറിലെ ടി.പി അബ്ദുല്‍ മുത്തലിബ്(48)ആണ് അറസ്റ്റിലായത്. ബി.ജെ.പി പ്രവര്‍ത്തകന്‍ അമ്മങ്കോട്ടെ ഭരത് രാജിനെ അക്രമിച്ച കേസിലാണ് അറസ്റ്റ്. നരഹത്യാശ്രമത്തിനാണ് കേസെടുത്തിട്ടുള്ളത്. അഞ്ചുപേരെ കൂടി കിട്ടാനുണ്ടെന്ന് ആദൂര്‍ എസ്.ഐ സന്തോഷ് കുമാര്‍ പറഞ്ഞു. ബോവിക്കാനത്ത് ബുധനാഴ്ച വൈകുന്നേരമാണ് എന്‍ഡോസള്‍ഫാന്‍ കേസില്‍ അനുകൂല വിധിയുണ്ടായതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഡി വൈ എഫ് ഐ നടത്തിയ പ്രകടനത്തിനിടെ സംഘർഷം ഉണ്ടായത്.
keywords-bovikkanam clash-arested cpm member-adhur police

Post a Comment
0 Comments