Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് എസ്.കെ.എസ്.എസ്.എഫ് പ്രവര്‍ത്തകർക്ക് മര്‍ദനമേറ്റു

കാഞ്ഞങ്ങാട്(www.evisionnews.in):എസ്.കെ.എസ്.എസ്.
എഫ് പ്രവര്‍ത്തകരെ മര്‍ദ്ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് കൊളവയലിലാണ് സംഭവം. കൊളവയല്‍ ശാഖാ എസ്.കെ.എസ്.എസ്.എഫ് സെക്രട്ടറി ഖാലിദ് കൊളവയല്‍, പ്രവര്‍ത്തക സമിതിയംഗം ശുഹൈബ്, പ്രവര്‍ത്തകരായ മുസ്തഫ, ആഷിഖ് എന്നിവര്‍ക്കാണ് മര്‍ദനത്തില്‍ പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് ദിവസം മുമ്പാണ് പ്രദേശത്ത് എസ്.കെ.എസ്.എസ്.എഫിന്റെ ശാഖാ കമ്മിറ്റി പുതുതായി രൂപീകരിച്ചത്. ഇതിലുള്ള വൈരാഗ്യമാണ് മര്‍ദ്ദനത്തിന് പിന്നിലെന്ന് എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികള്‍ പറഞ്ഞു.


keywords:kasaragod-kanhangad-attacked-skssf-got-injured-shifted-to-hospital

Post a Comment

0 Comments

Top Post Ad

Below Post Ad