ബോവിക്കാനം (www.evisionnews.in): ബുധനാഴ്ച വൈകിട്ട് ബോവിക്കാനത്ത് ഡി.വൈ.എഫ്.ഐ പ്രകടനത്തിനിടെ കടകള്‍ക്കും വ്യാപാരികള്‍ക്കും നേരെയുണ്ടായ അക്രമണത്തിലും വ്യാപാരിയുടെ കാര്‍ കത്തിച്ചതില്‍ പ്രതിഷേധിച്ച് മര്‍ച്ചന്റ് അസോസിയേഷന്‍ മുളിയാര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തി.
വ്യാപാരി വ്യാവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു. പി.എം.എം അബ്ദുല്‍ റഹിമാന്‍ അധ്യക്ഷത വഹിച്ചു. ബി. ഹംസ സ്വാഗതം പറഞ്ഞു. കെ. അഹമ്മദ് ഷരീഫ്, പി.എം.എം അബ്ദുല്‍ റഹിമാന്‍, ബി ഹംസ, ഭാസ്‌ക്കരന്‍ ചേടിക്കാല്‍, ഗണേഷ് നായക്ക്, മഹമ്മദ് മുളിയാര്‍, നാരായണന്‍, ഹാരിസ്, അബ്ദുല്‍ റഹിമാന്‍ ബിസ്മില്ല എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

Post a Comment
0 Comments