Type Here to Get Search Results !

Bottom Ad

ഹര്‍ത്താല്‍ ദിനത്തിലെ അക്രമം: 11 പേര്‍ അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.in): ചൊവ്വാഴ്ച ബി.ജെ.പി ഹര്‍ത്താലിനോടനുബന്ധിച്ച് കാസര്‍കോട് ടൗണ്‍ സ്‌റ്റേഷന്‍ പരിധിയില്‍ നടന്ന വിവിധ അക്രമസംഭവങ്ങളില്‍ 11 പേര്‍ അറസ്റ്റില്‍. സി.പി.എം ഓഫീസും കാറും തകര്‍ത്ത കേസിലടക്കം പത്തു ബി.ജെ.പി പ്രവര്‍ത്തകരെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. കറന്തക്കാട്ട് സ്വിഫ്റ്റ് കാറും സി.പി.എം പാര്‍ട്ടി ഓഫീസായ എ.കെ.ജി മന്ദിരവും തകര്‍ത്ത കേസില്‍ കുഡ്ലു, മീപ്പുഗിരി സ്വദേശികളായ കെ. ശരത്ത്, കെ. ലോകേഷ്, സന്തോഷ് , മറ്റൊരു 17കാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചൂരിയില്‍ പോലീസിനെ അക്രമിച്ച കേസില്‍ ചൂരി ബട്ടംപാറയിലെ എ.എം ജൗഷാദിനെയും പോലീസ് അറസ്റ്റുചെയ്തു. ഇതുകൂടാതെ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് ബി.ജെ.പി പ്രവര്‍ത്തകരായ കാളിയങ്കാട്ടെ ചന്ദനായ്ക്ക്, എരിയാലിലെ അക്ഷയ്, കുമാര്‍, മന്നിപ്പാടിയിലെ എം സന്തോഷ്, അശോക് നഗറിലെ കെ നന്ദിത്, ആര്‍.ഡി നഗറിലെ വിഘ്നേഷ് എന്നിവരുമാണ് അറസ്റ്റിലായത്.

Post a Comment

0 Comments

Top Post Ad

Below Post Ad