ദുബൈ (www.evisionnews.in): നിസ്സാര കാര്യങ്ങള്‍ പോലും വര്‍ഗ്ഗീയ വല്‍ക്കരിച്ച് നാട്ടില്‍ അശാന്തി വിതക്കാന്‍ ശ്രമിക്കുന്നവരെ കരുതിയിരിക്കണമെന്നും പിന്നോക്ക ജില്ലയായ കാസര്‍കോടിന്റെ വികസനത്തിനും ക്ഷേമത്തിനും നാനാത്വത്തില്‍ ഏകത വിഭാവനം ചെയ്യുന്ന മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നേറണമെന്നും കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ഭരണകൂടം ജില്ലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കും അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താനുമുള്ള ശ്രമത്തിലാണ്, വിവിധ തസ്തികകളിലെ അശാസ്ത്രീയമായ ഉദ്യോഗസ്ഥ വിന്യാസങ്ങള്‍ പദ്ധതി നിര്‍വ്വഹണങ്ങളില്‍ കാല താമസം ഉണ്ടാക്കുന്നുവെങ്കിലും അത് പരിഹരിച്ച് മുന്നോട്ട് പോവാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ധം ചെലുത്തുന്നുണ്ടെന്നും എ.ജി.സി ബഷീര്‍ സൂചിപ്പിച്ചു.
സന്ദര്‍ശനാര്‍ത്ഥം ദുബായിലെത്തിയ എ.ജി.സി ബഷീറിന് ദുബൈ കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി നല്‍കിയ സ്വീകരണ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കെഎംസിസി പ്രസിഡന്റ് ഹംസ തൊട്ടി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതം പറഞ്ഞു.
യുഎഇ കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കെഎംസിസി വൈസ് പ്രസിഡന്റ് ഹുസൈനാര്‍ ഹാജി എടച്ചാക്കൈ മുഖ്യ പ്രഭാഷണം നടത്തി. ദുബൈ കെഎംസിസി ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ഉപഹാരം നല്‍കി. സംസ്ഥാന നേതാക്കളായ ഹസൈനാര്‍ തോട്ടുംഭാഗം, ഹനീഫ ചെര്‍ക്കളം, ജില്ലാ ഭാരവാഹികളായ അഫ്‌സല്‍ മെട്ടമ്മല്‍, ഹനീഫ ടി.ആര്‍ മേല്‍പറമ്പ്, സി.എച്ച് നൂറുദ്ധീന്‍ കാഞ്ഞങ്ങാട്, ഹസൈനാര്‍ ബീജന്തടുക്കം, ശരീഫ് പൈക്കം, ഇസ്മായില്‍ നാലാംവാതുക്കല്‍, മണ്ഡലം നേതാക്കളായ അയ്യൂബ് ഉറുമി, സലാം കന്യപ്പാടി, മുനീര്‍ ബന്താട്, യൂസുഫ് മുക്കൂട്, എജിഎ റഹ്മാന്‍, മുനീര്‍ ചെര്‍ക്കളം പ്രസംഗിച്ചു.

Post a Comment
0 Comments