Type Here to Get Search Results !

Bottom Ad

തിരൂരങ്ങാടിയില്‍ കാര്‍ പാലത്തില്‍ നിന്ന് മറിഞ്ഞ് കുട്ടിയും നവവധുവും മരിച്ചു

മലപ്പുറം (www.evisionnews.in): കാര്‍ പാലത്തില്‍ നിന്ന് താഴേക്കു മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. തിരൂരങ്ങാടിക്കടുത്ത് മൂന്നിയൂര്‍ കളിയാട്ടമുക്ക് കാരിയാട് കടവിലാണ് അപകടം. ചിറമംഗലം തിരിച്ചിലങ്ങാടി കോണിയത്ത് അബ്ദുല്‍ റഷീദിന്റെ മകള്‍ ഫാത്തിമ സഫാന (6), ബന്ധു കോണിയത്ത് സമീറിന്റെ ഭാര്യ ഹുസ്ന (19) എന്നിവരാണ് മരിച്ചത്.

ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. പരപ്പനങ്ങാടി ചിറമംഗലത്തു നിന്നും കളിയാട്ടമുക്കിലെ ബന്ധുവീട്ടിലേക്ക് വിവാഹത്തിനെത്തിയ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. കഴിഞ്ഞ ഡിസംബര്‍ പത്തിനായിരുന്നു മരിച്ച ഹുസ്നയുടെ വിവാഹം കഴിഞ്ഞത്. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad