Type Here to Get Search Results !

Bottom Ad

അബ്ദുള്‍ ഖാദറിന്റെ കൊലപാതകം: സി.പി.എം നേതാക്കളുടെ പങ്ക് അന്വേഷിക്കണം - യൂത്ത് ലീഗ്


കാസർകോട്:(www.evisionnews.in) പൊവ്വൽ ശാഖ മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദറിനെ ബോവിക്കാനത്ത് വെച്ച് സി.പി.എം ക്രിമിനൽ സംഘം കുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ സി.പി.എം നേതാക്കളുടെ പങ്ക് കൂടി അന്വേഷിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും ജനറൽ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു.
രണ്ട് ദിവസം മുമ്പ് രണ്ട് ക്ലബ്ബ് പ്രവർത്തകർ തമ്മിലുണ്ടായ പ്രശ്നത്തിൽ പോലീസ് നടപടി സ്വീകരിച്ചപ്പോൾ പോലീസിനെതിരെ പ്രകടനം നടത്തിയ ഏരിയ സെക്രട്ടറി അടക്കമുള്ള സി.പി.എം നേതാക്കൾ നാട്ടിൽ സംഘർഷം ഉണ്ടാക്കാനാണ് ശ്രമിച്ചത്.പാർട്ടി വളർത്തുന്നതിന് വേണ്ടി ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള കഞ്ചാവ്, മണൽ,ക്രിമിനൽ സംഘങ്ങൾക്ക് സഹായം നൽകുന്ന നിലപാടുകളാണ് ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സി.പി.എം സ്വീകരിക്കുന്നത്.അബ്ദുൽ ഖാദറിന്റെ കൊലയാളികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്നും ഇതിലെ ഗൂഡാലോചന പുറത്ത് കൊണ്ട് വരണമെന്നും യൂത്ത് ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.കൊലപാതകത്തിൽ പ്രതിഷേധിച്ച് വെള്ളിയാഴ്‌ച്ച ജില്ലയിൽ മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ ദിനമായി ആചരിക്കും.





keywords-youthlegue-marder-against cpm

Post a Comment

0 Comments

Top Post Ad

Below Post Ad