Type Here to Get Search Results !

Bottom Ad

അബ്ദുള്‍ ഖാദറിന്റെ കൊലപാതകം: വെള്ളിയാഴ്ച്ച മുളിയാര്‍ പഞ്ചായത്തില്‍ മുസ്ലിം ലീഗ് ഹര്‍ത്താല്‍


കാസർകോട്:(www.evisionnews.in) പൊവ്വലിലെ അബ്ദുള്‍ ഖാദറിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച്ച മുളിയാര്‍ പഞ്ചായത്ത് പരിധിയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് മുസ് ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി എസ് എം മുഹമ്മദ് കുഞ്ഞി എന്നിവര്‍ അറിയിച്ചു.അബ്ദുള്‍ ഖാദറിന്റെ കൊലപാതകത്തിന് പിന്നിൽ സി പി എം പ്രവർത്തകരാണെന്നും   പ്രതികളെ ഉടൻ പോലീസ് അറസ്റ്റു ചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.   വ്യാഴാഴ്ച വൈകീട്ട് 5 മണിയോടെയാണ് ബോവിക്കാനത്ത്  പൊവ്വലിലെ യൂസഫിന്റെ മകൻ അബ്ദുൾ ഖാദർ  കുത്തേറ്റ് മരിച്ചത്. കുത്തേറ്റ മറ്റ് രണ്ട് പേരെ ഗുരുതര നിലയിൽ   ആശുപത്രിയിലും  പ്രവേശിപ്പിച്ചിട്ടുണ്ട്.





keywords-abdulkhadher-murder

Post a Comment

0 Comments

Top Post Ad

Below Post Ad