Type Here to Get Search Results !

Bottom Ad

ബെണ്ടിച്ചാലിലെ യുവാക്കളെ തല്ലിച്ചതച്ച പോലീസുകാര്‍ക്ക് പണികിട്ടി: മൂന്നുപേരെ സസ്‌പെന്റ് ചെയ്തു: കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ പിരിച്ചുവിടും

കാസര്‍കോട് (www.evisionnews.in): വാഹന പരിശോധനയുടെ പേരില്‍ കസ്റ്റഡിയിലെടുത്ത ബെണ്ടിച്ചാല്‍ സ്വദേശികളായ മൂന്നു യുവാക്കളെ കാസര്‍കോട് കണ്‍ട്രോള്‍ റൂമില്‍ തല്ലിച്ചതച്ച മൂന്നു പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തതായി ജില്ലാ പോലീസ് ചീഫ് തോംസണ്‍ ജോസ് അറിയിച്ചു. കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ അമല്‍രാജ്, ബി. സജീഷ്, പി. സുധീഷ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവരെ മര്‍ദനമേറ്റ യുവാക്കള്‍ തിരിച്ചറിഞ്ഞു.

ചെമ്മനാട് ബെണ്ടിച്ചാലിലെ മുഹമ്മദ് ഷംസീര്‍ (26), സഹോദരന്‍ സക്കീര്‍(24), ഹംസ മുഹമ്മദ് (28) എന്നിവര്‍ക്കാണ് ബുധനാഴ്ച വൈകിട്ട് ലോക്കപ്പ് മര്‍ദനമേറ്റത്. കണ്ടാല്‍ അറിയാവുന്ന അഞ്ച് പോലീസുകാര്‍ക്കെതിരെ ഹംസ മുഹമ്മദിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നു. അതേസമയം പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരെ ബൈക്കില്‍ നിന്നും വലിച്ചുതാഴെയിട്ടതിനും കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും ബൈക്കിലെത്തിയ രണ്ടു പേര്‍ക്കെതിരെയും കാറിലെത്തിയ രണ്ടു പേര്‍ക്കെതിരെയും അമല്‍ രാജിന്റെ പരാതിയില്‍ കേസെടുത്തിട്ടുണ്ട്. സസ്പെന്‍ഷനിലായ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ്്തല അന്വേഷണം നടത്തി കുറ്റക്കാരെന്ന് തെളിഞ്ഞാല്‍ സര്‍വീസില്‍ നിന്നും പിരിച്ചുവിടുമെന്നും പോലീസ് ചീഫ് പറഞ്ഞു.


Post a Comment

0 Comments

Top Post Ad

Below Post Ad