Type Here to Get Search Results !

Bottom Ad

രേഖകളില്ലാത്ത 20 ലക്ഷം രൂപ ബസില്‍ കടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.in): മഞ്ചേശ്വരം ചെക്‌പോസ്റ്റില്‍ രേഖകളില്ലാത്ത 20 ലക്ഷം രൂപ ബസില്‍ കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി അറസ്റ്റില്‍. ആര്‍ഡി നഗര്‍ ചൂരി സഹില ഹൗസില്‍ എം. അബ്ദുല്‍ ഗഫൂര്‍ (42) ആണ് അറസ്റ്റിലായത്. പിന്‍വലിച്ച 1000, 500 രൂപയുടെ കറന്‍സി നോട്ടുകളാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്. ഇന്നലെ ഉച്ചയോടെ മംഗളൂരുവില്‍ നിന്നു കാസര്‍കോട്ടേക്ക് പോവുകയായിരുന്ന കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് കുഴല്‍പ്പണം പിടിച്ചെടുത്തത്.

ബസിന്റെ പിന്‍സീറ്റിലിരുന്ന അബ്ദുല്‍ ഗഫൂറിന്റെ ബാഗിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്. 20 ലക്ഷം രൂപയില്‍ 92 എണ്ണം ആയിരത്തിന്റെയും ബാക്കിയുള്ളവ 500 രൂപയുടെയും നോട്ടുകളുമായിരുന്നു. കാസര്‍കോട് സ്വദേശിക്ക് നല്‍കാനായി മുംബൈയില്‍ നിന്നു കൊടുത്തുവിട്ടതാണെന്നും കാസര്‍കോട് എത്തി ഫോണ്‍ വിളിച്ചാല്‍ പണം വാങ്ങേണ്ടയാള്‍ എത്തുമെന്നും ഇയാള്‍ എക്‌സൈസ് അധികൃതര്‍ക്ക് മൊഴി നല്‍കി. പിടികൂടിയ പണവും പ്രതിയെയും മഞ്ചേശ്വരം പോലീസിനു കൈമാറി. 

മഞ്ചേശ്വരം എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഹരിദാസന്‍ പാലക്കല്‍, ഇന്‍സ്‌പെക്ടര്‍ ടോണി എസ്. ഐസക്, അസി. ഇന്‍സ്‌പെക്ടര്‍ കെ. ചന്തുക്കുട്ടി നായര്‍, പ്രിവന്റീവ് ഓഫീസര്‍ വി.വി സന്തോഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.ഹമീദ്, കെ.എം പ്രദീപന്‍ എന്നിവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad