Type Here to Get Search Results !

Bottom Ad

ലോക എയ്ഡ്‌സ് ദിനം ജില്ലയില്‍ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.


കാസർകോട്:(www.evisionnews.in)ആയുസ്സിന്റെ പുസ്തകത്തില്‍ ജീവന്റെ മഹത്വം വിളിച്ചോതുന്ന സങ്കീര്‍ത്തനം പാടി ജില്ലയിൽ എച്ച് ഐ വി പ്രതിരോധത്തിനായി കൈ ഉയര്‍ത്തി. ജീവിതം അശ്രദ്ധമായി തെരുവില്‍ വലിച്ചെറിയാതിരിക്കാന്‍ മുന്നറിയിപ്പ് നല്‍കി എച്ച് ഐ വി പ്രതിരോധത്തിനായി ചുവന്ന റിബണ്‍ ധരിച്ച് നഗരവീഥികളിലൂടെ വിദ്യാര്‍ത്ഥികളും സന്നദ്ധ പ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരും റാലി നടത്തി. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാതല പരിപാടി കാഞ്ഞങ്ങാട് ഐ എം എ ഹാളില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ നിന്ന് ആരംഭിച്ച ജില്ലാതല റാലി കാഞ്ഞങ്ങാട് സബ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശ് ഫ്‌ളാഗ് ഓഫ് ചെയ്തു. റാലിയില്‍ ഐ എം എ, ലയണ്‍സ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ്, ജനമൈത്രി പോലീസ്, ഉഷസ്സ് കേന്ദ്രം, വിവിധ പി എസ് എച്ച് പ്രൊജക്ടുകള്‍, ജ്യോതിസ് കേന്ദ്രം, നേഴ്‌സിംഗ് കോളേജുകള്‍, സ്‌കൂളുകള്‍, ഹെല്‍പ് ഡെസ്‌കുകള്‍, റെഡ്‌ക്രോസ് എന്നിവയുടെ പ്രതിനിധികള്‍ അണിനിരന്നു. റെഡ് റിബണ്‍ ധരിച്ചായിരുന്നു പ്രവര്‍ത്തകര്‍ റാലിയില്‍ അണിനിരന്നത്. കയ്യുയര്‍ത്താം എച്ച് ഐ വി പ്രതിരോധത്തിനായി എന്നതായിരുന്നു ഈ വര്‍ഷത്തെ ലോക എയ്ഡ്‌സ്ദിന സന്ദേശം.

ഐ എം എ ഹാളില്‍ നടന്ന ജില്ലാതല ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പി ദിനേശ് കുമാര്‍ അധ്യക്ഷത വഹിച്ചു. റെഡ്‌റിബണ്‍ ധരിക്കല്‍ ചടങ്ങിന്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ നിര്‍വ്വഹിച്ചു. കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ ദാമോദരന്‍ എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രാമന്‍ സ്വാതി വാമന്‍ ദിനാചരണ സന്ദേശം നല്‍കി. കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ ഗംഗാ രാധാകൃഷ്ണന്‍, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ. ഇ മോഹനന്‍, ഡോ. എം സി വിമല്‍രാജ്, കാഞ്ഞങ്ങാട് ഐ എം എ ഡോ. സൂരജ് എസ് നമ്പ്യാര്‍, കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് രഞ്ജിത് സി നായര്‍, കാഞ്ഞങ്ങാട് മിഡ് ടൗണ്‍ റോട്ടറിയിലെ എ രാജീവന്‍, കാഞ്ഞങ്ങാട് ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് പി വി രാജേഷ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സുനിത നന്ദന്‍, കാഞ്ഞങ്ങാട് ഐ എ പി ഡോ. ടി വി പത്മനാഭന്‍, അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഇ വി ചന്ദ്രമോഹനന്‍, , ഗവ. സ്‌കൂള്‍ ഓഫ് നേഴ്‌സിംഗ് പ്രിന്‍സിപ്പല്‍ പി പി അനിത, കിരണ്‍ തോമസ്, കമല്‍ കെ ജോസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ മാസ് മീഡിയ ഓഫീസര്‍ വിന്‍സെന്റ് ജോണ്‍ സ്വാഗതവും ജില്ലാ മലേറിയ ഓഫീസര്‍ വി സുരേശന്‍ നന്ദിയും പറഞ്ഞു.
എയ്ഡ്‌സിനെതിരെയുളള ബോധവല്‍ക്കരണം സാധാരണ ജനവിഭാഗങ്ങളിലേക്ക് എത്തിയാലെ എയ്ഡ്‌സ് സമൂഹത്തില്‍ നിന്ന് പൂര്‍ണ്ണമായി മാറ്റാന്‍ കഴിയൂവെന്ന് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ. ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി നെഹ്‌റു യുവകേന്ദ്ര സുരക്ഷ പ്രൊജക്ട്, കാസര്‍കോട് ഗവ. എച്ച് എസ് എസിലെ എന്‍ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ന•, സീഡ് , കാസര്‍കോട് ഗവ. കോളേജിലെ എന്‍ എസ് എസ് യൂണിറ്റ്, കുമ്പള ഗവ. എച്ച് എസ് എസ് എന്നിവയുടെ സഹകരണത്തോടെ നടന്ന എയ്ഡ്‌സ് അവബോധറാലിയില്‍ ഫ്‌ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന പൊതുസമ്മേളനത്തില്‍ ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ് റെഡ് റിബണ്‍ എന്‍ സി സി കേഡറ്റിനെ അണിയിച്ച് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എച്ച് ഐ വി, എയ്ഡ്‌സ് ബോധവല്‍ക്കരണം യക്ഷഗാനം മുഖേന നല്‍കി. എയ്ഡ്‌സ് ദിനാചരണ റാലിയില്‍ കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എന്‍ സി സി, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, ന•, സീഡ് അംഗങ്ങള്‍, യൂത്ത് ക്ലബ്ബ് അംഗങ്ങള്‍, കാസര്‍കോട് ഗവ. കോളേജ് എന്‍ എസ് എസ് അംഗങ്ങള്‍ എന്നിവര്‍ അണിചേര്‍ന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad