Type Here to Get Search Results !

Bottom Ad

ബിഎസ്എന്‍എല്ലിന് പിന്നാലെ പരിധിയില്ലാതെ വോയ്സ് കോളുകളുമായി വോഡഫോണ്‍

കൊച്ചി (www.evisionnews.in): പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാതെ വോയ്സ് കോളുകള്‍ ചെയ്യാനായി പുതിയ പ്ലാനുകളായി വോഡഫോണ്‍. എല്ലാ 2ജി, 3ജി, 4ജി ഉപഭോക്താക്കള്‍ക്കും ലഭ്യമായ ഈ പ്ലാനുകളുടെ കാലാവധി 28 ദിവസമാണ്. 144-149 രൂപയുടെ പ്ലാനില്‍ രാജ്യമൊട്ടാകെയുള്ള വോഡഫോണ്‍ നെറ്റ് വര്‍ക്കില്‍ പരിധിയില്ലാതെ ലോക്കല്‍, എസ്ടിഡി കോളുകള്‍ ചെയ്യാം. 50 എം.ബി ഡാറ്റയും ഇതോടൊപ്പം ലഭിക്കും. ദേശീയ റോമിംഗില്‍ പരിധിയില്ലാതെ ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കാം. 4ജി ഹാന്‍ഡ്സെറ്റുള്ളവര്‍ക്ക് 300 എംബി ഡാറ്റയും ലഭിക്കും.

344-349 രൂപയുടെ പ്ലാനില്‍, രാജ്യത്തെ എല്ലാ ലാന്‍ഡ്, മൊബൈല്‍ ഫോണുകളിലേക്കു പരിധിയില്ലാതെ ലോക്കല്‍, എസ്ടിഡി കോളുകള്‍ ചെയ്യാം. 50 എംബി ഡേറ്റയും ഇതോടൊപ്പം ലഭിക്കും. ദേശീയ റോമിംഗില്‍ പരിധിയില്ലാതെ ഇന്‍കമിംഗ് കോള്‍ സൗജന്യമായി സ്വീകരിക്കാനും സാധിക്കും. 4ജി ഹാന്‍ഡ്സെറ്റ് ഉടമകള്‍ക്ക് ഒരു ജിബി ഡാറ്റയും ലഭിക്കും.

ഏറ്റവും മികച്ച സേവനം ലഭ്യമാക്കുവാനായി വോഡഫോണ്‍ സൂപ്പര്‍ നെറ്റ് ശൃംഖലയില്‍ കമ്പനി വന്‍നിക്ഷേപം നടത്തി വരികയാണ്. ഏറ്റവും പുതിയ ടെക്നോളജിയുടെ സഹായത്തോടെ മികച്ച ഉപഭോക്തൃ അനുഭവം ലഭ്യമാക്കുവാന്‍ കമ്പനി ഉദ്ദേശിക്കുന്നു. കമ്പനിയുടെ രാജ്യമൊട്ടാകെയുള്ള മൊബൈല്‍ നെറ്റ്വര്‍ക്കില്‍ എച്ച്.ഡി ശബ്ദ നിലവാരവും സൂപ്പര്‍ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് അനുഭവവും ലഭ്യമാക്കിയിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad