Type Here to Get Search Results !

Bottom Ad

എതിര്‍ത്തോട് മനുഷ്യാവകാശദിനം ആചരിച്ചു: മാനവഗീതം വായിച്ച് കൃഷണ കിഷോര്‍



നെല്ലിക്കട്ട (www.evisionnews.in): ലോക മനുഷ്യാവകാശ ദിനത്തില്‍ അവകാശ ലംഘനത്തിനിരകളാകുന്ന സമൂഹത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എര്‍ഡോസള്‍ഫാന്‍ ദുരിതബാധിതനും സംഗീത വിദ്യാര്‍ത്ഥിയുമായ കൃഷണ കിഷോര്‍ കീബോര്‍ഡ് വായിച്ചു. എതിര്‍ത്തോട് ലീഗ് ഓഫീസ് പരിസരത്ത് നടന്ന സംഗമം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഇ അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു നാഫിഹ് അധ്യക്ഷത വഹിച്ചു. 

എം എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി മുഖ്യതിഥിയായി. ഉസാം പള്ളങ്കോട് പ്രമേയ പ്രഭാഷണം നടത്തി. ഹമീദ് സി.ഐ, അസറുദ്ധീന്‍ എതിര്‍ത്തോട്, പിടിഎ റഹ്മാന്‍, ബേര്‍ക്ക അബ്ദുല്ലക്കുഞ്ഞി ഹാജി, വൈ അബദുല്‍ ഹമീദ്, ബേര്‍ക്ക ഹൃസൈന്‍ ഹാജി, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, അര്‍ഷാദ് ഇ എ, കെ എസ് അബ്ദുല്‍ ഹകീം, സിറാജുദ്ധീന്‍ പി എസ്, ഖലീല്‍ ഇ എം, ഫസല്‍ ബേവിഞ്ച, ജാഫര്‍ കൊവ്വല്‍, റാഷിദ്, ഖലീല്‍ കെ ,ഇജാസ്, അബ്‌സല്‍, റമീസ്, അര്‍ഷാദ്, റാഷിദ് വൈ സംസാരിച്ചു അബ്ദുല്‍ ഖാദര്‍ സ്വാഗതവും ഖാദര്‍ സി എച്ച് നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad