കാസര്‍കോട് (www.evisionnews.in): പെരുമ്പള കപ്പണയടുക്കത്തെ ഭജനമന്ദിരം അക്രമിച്ച കേസില്‍ നാലുപേരെ വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. മര്‍സൂഖ് (19), മുഹമ്മദ് റാഷിദ് (19), ഉമറുല്‍ ഫാറൂഖ് (19) എന്നിവര്‍ക്ക് പുറമെ പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. വര്‍ഗീയ സംഘര്‍ഷം ഇളക്കിവിടാന്‍ ശ്രമിച്ചുവെന്ന കുറ്റംചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പ്രതികളെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും.

Post a Comment
0 Comments