Type Here to Get Search Results !

Bottom Ad

പിണറായിക്കും കോടിയേരിക്കും നിക്ഷേപമുള്ള സഹകരണ ബാങ്കുകളില്‍ റെയ്ഡിന് നീക്കം


തിരുവനന്തപുരം (www.evisionnews.in): മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും അക്കൗണ്ടുള്ള മൗവ്വഞ്ചേരി റൂറല്‍ സഹകരണ ബാങ്കിലും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കളുടെ നിക്ഷേപമുള്ള കൂത്തുപറമ്പ് ബാങ്കിലും സംഘപരിവാറിന്റെ ഹിറ്റ് ലിസ്റ്റിലുള്ള കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്റെ ഭാര്യ സെക്രട്ടറിയായ കൂത്തുപറമ്പ് സര്‍വീസ് സഹകരണ ബാങ്കിലും കള്ളപ്പണമുണ്ടെന്നാരോപിച്ച് റെയ്ഡിന് നീക്കം. 

ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കേരളത്തിലെ സഹകരണ ബാങ്കില്‍ നിന്നും കള്ളപ്പണമായി ചില്ലിക്കാശുപോലും കിട്ടാത്തതിന്റെ പകതീര്‍ക്കാനാണ് ബിജെപി സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന കണ്ണൂരിലെ ബാങ്കുകളില്‍ റെയ്ഡിന് നീക്കം നടത്തുന്നതെന്നാണ് സിപിഎം ഇത് സംബന്ധിച്ച് നല്‍കുന്ന വിശദീകരണം. 

എന്നാല്‍ പരിശോധനക്ക് വരുന്ന ഉദ്യോഗസ്ഥരെ തടയരുതെന്നും പൂര്‍ണമായും സഹകരിക്കണമെന്നുമാണു പാര്‍ട്ടി നേതൃത്വം ബാങ്ക് ഡയറക്ടര്‍ ബോര്‍ഡുകള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തേ ആദായ നികുതിവകുപ്പ് തന്നെ പരിശോധന നടത്തി ക്ലീന്‍ചിറ്റ് നല്‍കിയ സ്ഥാപനങ്ങളില്‍ വീണ്ടും റെയ്ഡ് നടത്തുന്നതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന നിലപാടിലാണ് സി.പി.എം.

Post a Comment

0 Comments

Top Post Ad

Below Post Ad