Type Here to Get Search Results !

Bottom Ad

വിശ്വതുളു സമ്മേളനം: 13ന് അബ്ദുസമദ് സമദാനിയും രാഹുല്‍ ഈശ്വറും സംബന്ധിക്കും


ബദിയടുക്ക (www.evisionnews.in): വിശ്വ തുളുമഹാ സമ്മേളനത്തിന്റെ ഭാഗമായി നടത്തുന്ന മത മൈത്രി സമ്മേളനം 13ന് രണ്ടു മണിക്ക് മുന്‍ രാജ്യസഭാംഗം അബ്ദുസമദ് സമദാനി ഉദ്ഘാടനം ചെയ്യും. രാഹുല്‍ ഈശ്വര്‍, ചരിത്ര പണ്ഡിതന്‍ സ്റ്റീവന്‍ കോര്‍ഡ്രസ്സ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങില്‍ മെട്രോ മുഹമ്മദ് ഹാജി, സായ് റാം ഗോപാല കൃഷ്ണ ഭട്ട്, മാത്തുകുട്ടി വൈദ്യര്‍, മുനി രാജ്മുന്‍ എന്നിവരെ മൈത്രി അവാര്‍ഡ് നല്‍കി ആദരിക്കും. ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു, എസ്.പി തോംസണ്‍ ജോസ്, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുക്കും. 

സമാപന സമ്മേളനം ഡോ. വിരേന്ദ്ര ഹെഗ്‌ഡെ ഉദ്ഘാടനം ചെയ്യും. കേരള കര്‍ണ്ണാടക മന്ത്രിമാര്‍, രാഷ്ട്രീയ സംസ്‌കാരിക സാമൂഹ്യരംഗത്തെ പ്രമുഖര്‍, ജന പ്രതിനിധികള്‍, തുളുസാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad