Type Here to Get Search Results !

Bottom Ad

കൂഡ്‌ലു ക്ഷേത്ര പരിസരത്തെ ചൂതാട്ടകേന്ദ്രത്തില്‍ റെയ്ഡ്: എട്ടുപേര്‍ പിടിയില്‍, 35,000രൂപ പിടിച്ചെടുത്തു

കാസര്‍കോട് (www.evisionnews.in): രാംദാസ് നഗര്‍ കൂഡ്‌ലുവിലെ ചാമുണ്ഡേശ്വരി ക്ഷേത്രപരിസരത്തെ കാടുമൂടിയ പറമ്പില്‍ നടന്നുവരിയായിരുന്ന ചൂതാട്ടകേന്ദ്രം ടൗണ്‍പോലീസ് സംഘം തകര്‍ത്തു. ശനിയാഴ്ച രാത്രി 11 മണിയോടെ ടൗണ്‍ സി.ഐ അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തിലാണ് ചൂതാട്ട കേന്ദ്രത്തില്‍ റെയ്ഡ് നടന്നത്. പണംവെച്ച് ചീട്ടു കളിക്കുകയായിരുന്ന എട്ടുപേരെ കയ്യോടെ പിടികൂടി. റെയ്ഡിനിടയില്‍ ചിലര്‍ ഓടിരക്ഷപ്പെട്ടു. കളിക്കളത്തില്‍ നിന്ന് 35,000 ഓളം രൂപ പിടിച്ചെടുത്തു. കൂഡ്‌ലുവിലെ പ്രജ്വല്‍, നിത്യാനന്ദ, സുനില്‍, പ്രേംജിത്ത്, സഞ്ജീവ, ദിനേഷ്, ജഗന്നാഥ്, മോഹന എന്നിവരാണ് പിടിയിലായത്. 

Post a Comment

0 Comments

Top Post Ad

Below Post Ad