Type Here to Get Search Results !

Bottom Ad

കാസര്‍കോട് നഗരസഭയില്‍ വിജിലന്‍സ് റെയ്ഡ്; രേഖകള്‍ പിടികൂടി


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരസഭാ വനിതാ ഭവന നിര്‍മ്മാണ പുനരധിവാസ പദ്ധതിയില്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയില്‍ വിജിലന്‍സ് സി.ഐ പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരസഭാ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ ഇതു സംബന്ധിച്ച രേഖകള്‍ പിടികൂടി. വിവിധ രേഖകള്‍ പരിശോധിച്ചു. പ്രാഥമിക പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയതായി സി.ഐ. പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിജിലന്‍സ് വിംഗിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പരിശോധന. പൊളിഞ്ഞു വീഴാറായ വീടുകളില്‍ താമസിക്കുകയും അറ്റക്കുറ്റപ്പണിക്കു വഴിയില്ലാതെ ദുരിതം അനുഭവിക്കുകയും ചെയ്യുന്നവരെ സഹായിക്കുന്നതിനാണ് പദ്ധതി നടപ്പിലാക്കിയത്. എന്നാല്‍ അര്‍ഹതയുള്ളവരെ തഴഞ്ഞ് വാടക വീടുകള്‍ക്കു പോലും ധനസഹായം നല്‍കിയതായി വിജിലന്‍സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. നഗരസഭയിലെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ സ്വജന പക്ഷപാതം കാണിക്കുന്നതായി ആരോപിച്ച് കഴിഞ്ഞ ദിവസം ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിമിനെ ഉപരോധിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad