Type Here to Get Search Results !

Bottom Ad

കെ.എസ്.ആര്‍.ടി സി ബസുകളിലെ സൗജന്യയാത്ര നിര്‍ത്തലാക്കാനുള്ള ശ്രമം വിദ്യാര്‍ത്ഥികളോടുള്ള ക്രൂരത: എം.എസ്.എഫ്


ബോവിക്കാനം (www.evisionnews.in): കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഒന്ന് മുതല്‍ പ്ലസ് ടു വരെയുളള വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചിട്ടുള്ള സൗജന്യ യാത്ര നിര്‍ത്തലാക്കാനുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നീക്കം വിദ്യാര്‍ത്ഥികളോടുള്ള ക്രൂരതയും അനീതിയുമാണെന്ന് എം.എസ്.എഫ് മുളിയാര്‍ പഞ്ചായത്ത് കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. എം.എസ്.എഫ് നടത്തിയ സമരങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ യു.ഡി.എഫ് ഭരണ കാലത്ത് വിദ്യാര്‍ത്ഥികളുടെ സൗജന്യയാത്ര എന്ന ആവശ്യം നടപ്പിലായത്. കെ.എസ്.ആര്‍.ടി.സിയിലെ നഷ്ടം നികത്താനാണ് ഈ സൗജന്യം നിര്‍ത്തലാക്കുന്നതെന്നാണ് ഗതാഗത മന്ത്രിയുടെ ഭാഷ്യം. എന്നാല്‍ കെ.എസ്.ആര്‍.ടി.സിയിലെ നഷ്ടം നികത്താന്‍ ആദ്യം അവിടത്തെ അഴിമതിയാണ് നിര്‍ത്തലാക്കേണ്ടത്. അല്ലാതെ അഴിമതിക്കാര്‍ ഉണ്ടാക്കിവെക്കുന്ന നഷ്ടത്തിന്റെ ഭാരം വിദ്യാര്‍ത്ഥികളുടെ തലയില്‍ കെട്ടിവെക്കാനുള്ള നീക്കം അപക്വവും പ്രതിഷേധാര്‍ഹവുമാണെന്നും യോഗം കൂട്ടിച്ചേര്‍ത്തു.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി യോഗം ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ജില്ല സെക്രട്ടറി ഖാദര്‍ ആലൂര്‍ അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ മല്ലത്ത്, ഷരീഫ് കൊടവഞ്ചി, ഷഹീന്‍ കുണിയ, ജൗഹര്‍ ഉദുമ സംസാരിച്ചു. അഷ്‌റഫ് ബോവിക്കാനം സ്വാഗതവും സഫ്‌വാന്‍ പന്നടുക്കം നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍: സഫ്‌വാന്‍ ബോവിക്കാനം (പ്രസി), സാബിത്ത് ബാലനടുക്കം (ജന സെക്ര), ജാനിഷ് ബാവിക്കര, റാഷിദ് മൂലടുക്കം, ബാസിത് മല്ലം (വൈസ് പ്രസി). നാസര്‍ മുസ്‌ലിയാര്‍, ആഷിക് ബോവിക്കാനം (ജോ സെക്ര), രിഫായി ആലൂര്‍ (ട്രഷ). വിംഗ് കണ്‍വീനര്‍മാര്‍: കലാവേദി: അജ്മല്‍ റഷീക്ക്. കായിക വേദി: ജുനൈദ് മുസ്‌ലിയാര്‍ നഗര്‍ സൈബര്‍ വിംഗ്: സഹല്‍ ബോവിക്കാനം.







Post a Comment

0 Comments

Top Post Ad

Below Post Ad