Type Here to Get Search Results !

Bottom Ad

സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 42 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): സ്‌കൂട്ടറില്‍ കടത്തിക്കൊണ്ടു വന്ന വിദേശ മദ്യം കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് കൈമാറുന്നതിനിടയില്‍ യുവാവ് അറസ്റ്റില്‍. പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. രാവണേശ്വരം കണ്ണോട്ട് പുല്ലാടിക്കുഴി ഹൗസിലെ കെ. അനില്‍കുമാറാ(41)ണ് അറസ്റ്റിലായത്. മദ്യം ഏറ്റുവാങ്ങാനെത്തിയ കാഞ്ഞങ്ങാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ ഡ്രൈവര്‍ ഉപേന്ദ്രനെതിരെയാണ് കേസ്. ഇയാള്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.



keywords:kasaragod-liquor-smuggling-one-arrest



Post a Comment

0 Comments

Top Post Ad

Below Post Ad