Type Here to Get Search Results !

Bottom Ad

സ്‌കൂള്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ചതായി പരാതി


കുമ്പള (www.evisionnews.in): സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവറെ മര്‍ദ്ദനമേറ്റ് കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുമ്പളയിലെ സ്വകാര്യ സ്‌കൂള്‍ ബസ് ഡ്രൈവര്‍ മോഹനനാ(49)ണ് മര്‍ദ്ദനമേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് എല്‍.കെ.ജി വിദ്യാര്‍ത്ഥിയായ ബന്ധുവിനെ കൂട്ടാനായി ഒരു യുവാവ് സ്‌കൂളിലെത്തിയിരുന്നു. അഞ്ച് മണിയാവാതെ കുട്ടിയെ വിടാനാവില്ലെന്ന് പറഞ്ഞ് യുവാവിനെ സ്‌കൂള്‍ അധികൃതര്‍ മടക്കി അയച്ചിരുന്നുവത്രെ. ഇതേ തുടര്‍ന്ന് തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് കരുതുന്നു.



Post a Comment

0 Comments

Top Post Ad

Below Post Ad