കുമ്പള (www.evisionnews.in): മൊഗ്രാലിലും കുമ്പളയിലും മണല്‍ കടത്ത് വാഹനങ്ങളിടിച്ച് രണ്ട് പേര്‍ക്ക് പരിക്കേറ്റു. മൊഗ്രാല്‍ ടി.വി.എസ് റോഡില്‍ മണല്‍ കയറ്റി പോവുകയായിരുന്ന കാര്‍ ഓട്ടോയിലിടിച്ച് മൊഗ്രാല്‍ സ്വദേശിക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. അമിത വേഗതയിലെത്തിയ കാര്‍ മുന്നിലുണ്ടായിരുന്ന ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തുടര്‍ന്ന് കാര്‍ പരിശോധിച്ചപ്പോഴാണ് ചാക്ക് കെട്ടിലാക്കിയ മണല്‍ കണ്ടെത്തിയത്. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിന് സമീപം വെച്ച് മണല്‍ കടത്തുകയായിരുന്ന ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് കുമ്പള കൃഷ്ണനഗറിലെ ഗംഗാധര ഷെട്ടിക്കാ(52)ണ് പരിക്കേറ്റത്.
മണല്‍ കടത്ത് വാഹനങ്ങളിടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്
16:11:00
0

Post a Comment
0 Comments