Type Here to Get Search Results !

Bottom Ad

ദളിത് കുടുംബങ്ങള്‍ക്ക് ബെള്ളൂര്‍ പഞ്ചായത്തിന്റെ ജപ്തി ഭീഷണി: യൂത്ത് ലീഗ് പ്രകടനം നടത്തി


ബെള്ളൂര്‍:(www.evisionnews.in) 660 ചതുരശ്ര അടി വരെ തറ വിസ്തീര്‍ണ്ണമുള്ള വീടുകള്‍ക്ക് നികുതി വാങ്ങാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടായിരിക്കെ ദരിദ്ര രേഖയ്ക്ക താഴെയുള്ള ദളിത് കുടുംബങ്ങളെ ജപ്തി നടപടിയുടെ മറവില്‍ കൊള്ളയടിക്കുന്ന പഞ്ചായത്ത് നടപടിയില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രകടനം നടത്തി. 

ബെള്ളൂര്‍ കോളിയടുക്ക പട്ടികജാതി കോളനിയിലെ ഗീതയ്ക്കു കഴിഞ്ഞ ദിവസമാണ് പഞ്ചായത്തിന്റെ ജപ്തി ഭീഷണി നോട്ടീസ് കിട്ടിയത്. അഞ്ചു വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തടെ 1072 രൂപ പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ അടക്കണമെന്നും വീഴ്ച വരുത്തിയാല്‍ ജപ്തി ചെയ്യുമെന്നുമാണ് നോട്ടീസിലുള്ളത്. പതിനെട്ടു വര്‍ഷങ്ങളായി പഞ്ചായത്ത് സൗജന്യമായി നിര്‍മിച്ചു കൊടുത്ത 330 ചതുരശ്ര അടി തറവിസ്തീര്‍ണ്ണത്തിലുള്ള ഈ വീട്ടില്‍ ഗീതയും ഭര്‍ത്താവും താമസിക്കാന്‍ തുടങ്ങിയിട്ട്. വീട് നല്‍കിയപ്പോള്‍ തന്നെ നികുതി ഒഴിവാക്കിയ വീടാണെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ഇത്രയും കാലം നോട്ടീസ് വരുകയോ നികുതി അടക്കുകയോ ചെയ്തിട്ടില്ല. ഗീതയ്ക്കു മാത്രമല്ല നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടുന്ന ദാരിദ്രരേഖക്ക് താഴെയുള്ള ഒട്ടുമിക്ക കുടുംബങ്ങള്‍ക്കും ഇത്തരത്തില്‍ നോട്ടീസ് കിട്ടിയിട്ടുണ്ടെന്നും നിയമവിരുദ്ധമായി പഞ്ചായത്ത് അധികൃതര്‍ സ്വീകരിക്കുന്ന നിലാപടിനെ ഒരു തരത്തിലും അനുവദിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു. 

എസ്.കെ അബ്ബാസലി, ഷംസുദ്ദീന്‍ കിന്നിംഗാര്‍, ഡി.കെ യൂസുഫ് മൗലവി, യുസുഫലി, കെ.എച്ച് ജമാല്‍, ഡി.കെ ഇബ്രാഹിം, കെ.കെ ഗഫൂര്‍, കെ. റിയാസ്, അഷ്‌ക്കര്‍ അലി, പി.എസ് നൗഷാദ്, ജാഫര്‍ കുട്ടിമൂല പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad