Type Here to Get Search Results !

Bottom Ad

ബ്രദേര്‍സ് ബംബ്രാണ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി


ബംബ്രാണ: (www.evisionews.in) ബ്രദേഴ്‌സ് ബംബ്രാണ സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സൂപ്പര്‍ സെവന്‍സ് ഫുടബോള്‍ ടൂര്‍ണ്ണമെന്റിന് തുടക്കമായി. മഞ്ചേശ്വരം എംഎല്‍എ പി.ബി അബ്ദുള്‍ റസാഖ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി.

കുമ്പള എസ്‌ഐ ബാബു തോമസ്, കേരളാ പോലീസ് ഫുട്‌ബോള്‍ ടീം നായകന്‍ രാഹുല്‍, ഇന്ത്യന്‍ മുന്‍ ഫുട്ബാള്‍ താരം ഹബീബ് റഹിമാന്‍, വാണിജ്യ പ്രമുഖരായ അബ്ദുല്ല അല്‍ഫലാ, ഹനീഫ് ഗോള്‍ഡ് കിംഗ്, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, ഹര്‍ഷദ് വോര്‍ക്കാടി, റഹിമാന്‍ ഗോള്‍ഡന്‍, നാസര്‍ മൊഗ്രാല്‍, ഹമീദ് അല്ഫല, എം അബ്ബാസ്, മുഹമ്മദലി, ടി.എം ശുഐബ്, നിയാസ് മൊഗ്രാല്‍, അഷ്‌റഫ് സിറ്റിസണ്‍, അഷ്‌റഫ് കൊടിയമ്മ, ഇബ്രാഹിം ബത്തേരി, ഹസന്‍ ഉളുവാര്‍ ഹമീദ് സഖാവ്, അസീസ് കളത്തൂര്‍, തോംസണ്‍, സത്താര്‍ ആരിക്കാടി, മൂസ ഡിഡിമ, അബ്ദുല്ല പട്ട, കാലിദ് പട്ട സംസാരിച്ചു. എം.പി ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. അഷ്‌റഫ് കര്‍ള സ്വാഗതവും മുഹമ്മദ് മൊഗര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad