ബദിയടുക്ക (www.evisionnews.in): ബദിയടുക്ക ബിര്‍മ്മിനടുക്കയില്‍ വീടിന്റെ ഓടിളക്കി മാറ്റി 15,000 രൂപ കവര്‍ന്നു. സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി വീട്ടിലെ തയ്യല്‍ മെഷീന് മുകളില്‍ വെച്ച നിലയില്‍ കണ്ടെത്തി. ബിര്‍മ്മിനടുക്കയിലെ പൈക്ക മുഹമ്മദിന്റെ വീട്ടിലാണ് കവര്‍ച്ച. വീട്ടുകാര്‍ ഞയറാഴ്ച രാത്രി പരവനടുക്കത്തെ കല്ല്യാണ ചടങ്ങിലേക്ക് പോയതായിരുന്നു. മുഹമ്മദ് ഇന്ന് പുലര്‍ച്ചെ 4.30ഓടെ വീട്ടിലെത്തിയിരുന്നു. ഭാര്യയും മക്കളും ബന്ധുവീട്ടില്‍ കഴിഞ്ഞ് ഇന്ന് രാവിലെയാണ് എത്തിയത്. അവരെത്തുമ്പോഴേക്കും വീടിന്റെ മുന്‍ഭാഗത്തെ വാതില്‍ തുറന്ന നിലയിലായിരുന്നു. തുറന്ന് പരിശോധിച്ചപ്പോഴാണ് വീടിന്റെ പിറക് ഭാഗത്തെ ഓട് ഇളക്കി മാറ്റിയ നിലയില്‍ കണ്ടത്. മുഹമ്മദ് വീട്ടിലെത്തിയപ്പോള്‍ മോഷ്ടാവ് വാതില്‍ തുറന്ന് രക്ഷപ്പെട്ടതായിരിക്കുമെന്നാണ് കരുതുന്നത്. അലമാരയില്‍ സൂക്ഷിച്ച 15,000 രൂപയാണ് നഷ്ടപ്പെട്ടത്. അതേ സമയം അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം പൂശിയ ആഭരണങ്ങള്‍ പ്ലാസ്റ്റിക് കവറിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബദിയടുക്ക പൊലീസില്‍ പരാതി നല്‍കി.
keywords:kasaragod-badiyadukka-house-theft

Post a Comment
0 Comments