Type Here to Get Search Results !

Bottom Ad

ആലംപാടിയില്‍ വീട് കുത്തിത്തുറന്ന് വന്‍കവര്‍ച്ച: 17പവന്‍ സ്വര്‍ണം കൊള്ളയടിച്ചു


കാസര്‍കോട് (www.evisionnews.in): ആലംപാടിയില്‍ വീട് കുത്തിത്തുറന്ന് 17 പവന്റെ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു. ആലംപാടി അക്കരപ്പള്ളയിലെ റസീന മന്‍സിലിലെ ഇബ്രാഹിമിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. വീടിന്റെ പിറകുവശത്തെ വാതില്‍ കുത്തിത്തുറന്ന് അകത്തുകയറിയ മോഷ്ടാവ് അലമാരയിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളുമായി സ്ഥലം വിടുകയായിരുന്നു. ശബ്ദം കേട്ട് ഉറങ്ങിക്കിടന്ന ഇബ്രാഹിമും ഭാര്യ ബീഫാത്തിമയും മറ്റുകുടുംബാംഗങ്ങളും ഉണര്‍ന്നപ്പോഴേക്കും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് ടൗണ്‍ സി.ഐ അബ്ദല്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലം സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ധരുടെയും ഡോഗ് സ്‌ക്വാഡിന്റെയും സഹായം തേടിയിട്ടുണ്ട്.


Keywords; Kasaragod-news-alambady

Post a Comment

0 Comments

Top Post Ad

Below Post Ad