Type Here to Get Search Results !

Bottom Ad

യുവാക്കളെ ഗവ. സര്‍വീസിലേക്ക് സജ്ജരാക്കാന്‍ മാതൃകാ പദ്ധതിയുമായി ഇ.വൈ.സി.സി എരിയാല്‍


എരിയാല്‍ (www.evisionnews.in): കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളിലെ ഉദ്യോഗങ്ങളിലേക്ക് യുവജനങ്ങളെ സജ്ജരാക്കാന്‍ മാതൃകാ പദ്ധതിയുമായി ഇ.വൈ.സി.സി എരിയാല്‍. ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ സൈറ്റുകളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും രജിസ്റ്റര്‍ ചെയ്യാനും സഹായിക്കും. രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്താല്‍ ക്ലാസുകളും സംഘടിപ്പിക്കും.

ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ. അബ്ദുറഹിമാന്‍ കുട്ടി ഉദ്ഘാടനം നിര്‍വഹിച്ചു. ഇ.വൈ.സി.സി എരിയാല്‍ പ്രസിഡണ്ട് പോസ്റ്റ് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സാഹിത്യവേദി ജനറല്‍ സെക്രട്ടറി അഷ്‌റഫലി ചേരങ്കൈ മുഖ്യാതിഥിയായിരുന്നു. ഇ.എം സമീര്‍, ഷുക്കൂര്‍ എരിയാല്‍, ഖലീല്‍ മലബാര്‍, കബീര്‍ ഗസല്‍, രിഫായി എരിയാല്‍ സംസാരിച്ചു. എ.ഇ അബ്ഷീര്‍ സ്വാഗതവും ഇ.എം മുനീര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad