ബെള്ളൂര്‍ (www.evisionnews.in): മുസ്ലിംലീഗ് ബെള്ളൂര്‍ പഞ്ചായത്ത് പ്രസിഡണ്ടായി ഇബ്രാഹിം മദ്ക്കത്തെയും ജനറല്‍ സെക്രട്ടറിയായി ഷംസുദ്ദീന് കിന്നിംഗാറിനെയും ട്രഷററായി കെ.എം മൂസയെയും തെരഞ്ഞെടുത്തു. കൗണ്‍സില്‍ യോഗം കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് എ.എസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. എസ്.കെ അബ്ബാസലി അധ്യക്ഷത വഹിച്ചു. ഇബ്രാഹിം നാട്ടക്കല്ല്, കെ.എം മൂസ ഹാജി, എം.എ മുഹമ്മദ്, യുസുഫ് ഹാജി, എന്‍.എച്ച് മുഹമ്മദ്, അബ്ദുല്‍ റഹ്മാന്, സഹീര്‍ ആസിഫ് റിട്ടേണിംഗ് ഓഫീസറായിരുന്നു. മറ്റു ഭാരവാഹികള്‍: അസീസ് കൊട്ടി, ഇബ്രാഹിം, (വൈസ് പ്രസി), എ.ബി മുഹമ്മദ്, എന്‍.ബി മുഹമ്മദ് (ജോ. സെക്ര).
Post a Comment
0 Comments