Type Here to Get Search Results !

Bottom Ad

കരസേനയില്‍ പുതിയ വിവാദം: കോഴിക്കോട്ടുകാരനായ ലഫ്. ജനറല്‍ ഹാരിസിനെ മറികടന്ന് പുതിയ മേധാവിയെ അവരോധിച്ചു


ന്യൂഡല്‍ഹി (www.evisionnews.in): മലയാളിയായ പി.എം ഹാരിസിനെ അടക്കം രണ്ട് ലഫറ്റനന്റ് ജനറല്‍മാരെ മറികടന്ന് കേന്ദ്ര സര്‍ക്കാര്‍ പുതിയ കരസേനാ മേധാവിയായി ലഫ്റ്റനനന്റ് ജനറല്‍ ബിപിന്‍ റാവത്തിനെ നിയമിച്ചത് പുതിയ വിവാദങ്ങള്‍ക്ക് കളമൊരുങ്ങി. ഇതോടെ കരസേനാ മേധാവിയാകുന്ന ആദ്യ മുസ്ലിം എന്ന ബഹുമതി കോഴിക്കോടുകാരനായ പിഎം ഹാരിസന് നഷ്ടപ്പെട്ടു. ഹാരിസിന് പുറമെ മറ്റൊരു മുതിര്‍ന്ന ലഫ്. ജന.പ്രവീണ്‍ ബക്ഷിയെയും റാവത്തിന്റെ നിയമനത്തിനായി കേന്ദ്രം മറികടന്നവയിലുണ്ട്. 

മുതിര്‍ന്ന ലഫ്റ്റനന്റ് ജനറല്‍മാരെ മറികടന്ന റാവത്തിനെ നിയമിച്ചതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ലെങ്കിലും 'കഴിവും ചേര്‍ച്ചയും പരിഗണിച്ചാണ് നിയമനം' എന്ന് പ്രതിരോധ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചതായി പ്രമുഖ ഇലംഗ്ലീഷ് പത്രം റിപ്പോര്‍ട്ട് ചെയ്തു. 

ഇതിനെതിരെ കോണ്‍ഗ്രസ് മഹാരാഷ്ട്ര സെക്രട്ടറിയും എഴുത്തുകാരനുമായ ഷെഹ്സാദ് പൂനാവാല രംഗത്തുവന്നു. ഹാരിസ് രാജ്യത്തെ ആദ്യ മുസ്ലിം കരസേനാ മേധാവിയാകുമായിരുന്നുവെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ദല്‍ബീര്‍ സിംഗ് സ്ഥാനമൊഴിയുന്നതിന് പകരമായി ലഫ്റ്റനന്റ് ജനറല്‍ ബക്ഷിയായിരുന്നു പുതിയ കരസേനാ മേധാവിയാകേണ്ടത്. ഭക്ഷിക്ക് ശേഷം ലഫ്റ്റനന്റ് ജനറല്‍ പി.എം ഹാരിസും. സാധാരണ കരസേനാ മേധാവി വിരമിക്കുന്നതിന് മൂന്ന് മാസം മുമ്പ് പുതിയ കരസേനാ മേധാവിയെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കാറുണ്ട്.


Keywords: Newdelhi-news-lf-gen-haris-kozikkod
Tags

Post a Comment

0 Comments

Top Post Ad

Below Post Ad