Type Here to Get Search Results !

Bottom Ad

പൊലീസുകാരെ പുഴയില്‍ തള്ളിയിട്ട് വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.in): മണല്‍കടത്ത് പിടികൂടാനെത്തിയ രണ്ട് പൊലീസുകാരെ പുഴയില്‍ തള്ളിയിട്ട് വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കീഴൂരിലെ സത്താറാ(45)ണ് അറസ്റ്റിലായത്. തീരദേശ പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ നീലേശ്വരം ചായ്യോത്തെ വി.കെ രഞ്ജിത്ത്, കാഞ്ഞങ്ങാട് കിഴക്കുംകരയിലെ രതീഷ് ചന്ദ്രന്‍ എന്നിവരെ പങ്കായംകൊണ്ട് അക്രമിക്കുകയും പുഴയില്‍ തള്ളിയിട്ട് വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ജുലായ് 20ന് രാത്രി തളങ്കര പടിഞ്ഞാര്‍ പുഴയോരത്താണ് സംഭവം. 

അക്രമത്തിന് ശേഷം ഒളിവില്‍ പോയ സത്താറിനെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച മേല്‍പറമ്പിലെ ഒരു സ്വകാര്യ ആസ്പത്രിക്ക് സമീപം വെച്ചാണ് കാസര്‍കോട് എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പിടിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് 20 പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തിരുന്നു. വിദ്യാനഗര്‍ കോപ്പയിലെ മുഹമ്മദ് റിയാസ് (30), കീഴൂരിലെ മുഹമ്മദ് ഷാഫി (40), കീഴൂരിലെ കെ.എം നദീര്‍ (19), മുഹമ്മദ് സജിലാല്‍(20) തുടങ്ങിയവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


keywords:kasaragod-attempt-to-murder-case-one-more-arrest

Post a Comment

0 Comments

Top Post Ad

Below Post Ad