Type Here to Get Search Results !

Bottom Ad

ബന്തിയോട് വെല്‍കെയര്‍ ക്ലിനിക്കിന്റെയും കെ.ഡി.സി ലാബിന്റെയും ഉദ്ഘാടനവും സൗജന്യ മെഡിക്കല്‍ ക്യാമ്പും ഞായറാഴ്ച

ബന്തിയോട് (www.evisionnews.in): ബന്തിയോട് വെല്‍കെയര്‍ ക്ലിനിക്കിന്റെയും കെ.ഡി.സി ലാബിന്റെയും ഉദ്ഘാടനവും സൗജന്യ മെഡിക്കല്‍ ക്യാമ്പും ഡിസംബര്‍ 18ന് നടക്കും. രാവിലെ 9 മുതല്‍ ഉച്ചക്ക് 1 മണി വരെ ബദരിയ്യ ജുമാ മസ്ജിദിന്റെ് എതിര്‍വശത്ത് സയ്യിദ് കെ.എസ് കുഞ്ഞിക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. പ്രാര്‍ത്ഥന: സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍.

ക്യാമ്പിന്റെ ഉദ്ഘാടനം പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ നിര്‍വ്വഹിക്കും.

ആസ്തമ - ശ്വാസകോശ രോഗങ്ങള്‍ക്കും പ്രഷര്‍, പ്രമേഹം, പൊണ്ണത്തടി രോഗ വിഭാഗങ്ങള്‍ക്കും കുട്ടികളുടെത് ഉള്‍പ്പെടെയുള്ള മൂത്രാശയ രോഗങ്ങള്‍ക്കും അണുബാധ, പുരുഷന്‍മാരുടെ ലൈംഗിക രോഗങ്ങള്‍ക്കും, പ്രമേഹത്തിനും മറ്റു എല്ലാവിധ രോഗങ്ങള്‍ക്കും ക്യാമ്പില്‍ പ്രഗല്‍ഭ ഡോക്ടര്‍മാര്‍ ചികിത്സ നിര്‍ദ്ദേശിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 04998 241527, 9895100765, 949594373, 9744100063 നമ്പറുകളില്‍ ബന്ധപ്പെടണം.


keywords:kasaragod-bandiyod-kdc-lab-welcare-clinic-inaugration-medical-camp

Post a Comment

0 Comments

Top Post Ad

Below Post Ad