Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ സാരഥികള്‍ ഷെരീഫ് കാപ്പില്‍ പ്രസിഡന്റ്, മുഹമ്മദ് മാങ്ങാട് ജന. സെക്രട്ടറി


ഉദുമ (www.evisionnews.in):മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ടായി കെ.ബി.എം ഷെരീഫ് കാപ്പിലിനെയും ജനറല്‍ സെക്രട്ടറിയായി എം എച്ച് മുഹമ്മദ് മാങ്ങാടിനെയും ട്രഷററായി ശംസുദ്ധീന്‍ ഓര്‍ബിറ്റിനെയും ശനിയാഴ്ച ചേര്‍ന്ന പഞ്ചായത്ത് കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തു.

യോഗം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.ഇ.എ ബക്കര്‍ ഉദ്ഘാടനം ചെയ്തു, ഹമീദ് മാങ്ങാട് അധ്യക്ഷത വഹിച്ചു. സത്താര്‍ മുക്കുന്നോത്ത് സ്വാഗതം പറഞ്ഞു. ഉദുമ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ചെയര്‍മാന്‍ കല്ലട്ര അബ്ദുല്‍ ഖാദര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദലി, കാപ്പില്‍ മുഹമ്മദ് പാഷ, കെ.ബി.എം ഷെരീഫ് കാപ്പില്‍, എം.എച്ച് മുഹമ്മദ് മാങ്ങാട്, അബ്ബാസ് കൊളച്ചപ്പ്, എം.എസ്.എഫ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ജൗഹര്‍ ഉദുമ തുടങ്ങിയവര്‍ സംബന്ധിച്ചു. റിട്ടേര്‍ണിംഗ് ഓഫീസര്‍ ജലീല്‍ കോയ യോഗം നിയന്ത്രിച്ചു.

എം.എസ് എഫിലൂടെ രാഷ്ട്രീയത്തിലേക്ക് കാലെടുത്തു വെച്ച കെ.ബി.എം, മുസ്ലിം യൂത്ത് ലീഗ് ഉദുമ പഞ്ചായത്ത് ഖജാന്‍ജി, പ്രസിഡണ്ട്, യൂത്ത് ലീഗ് ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, ഈ കഴിഞ്ഞ മുസ്ലിം യൂത്ത് ലീഗ് കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഖജാന്‍ജി, ഉദുമ മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി, പെരിയ ഡോ: അമ്പേദ്ക്കര്‍ കോളേജ് വൈസ് ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.

നിലവില്‍ ബിഗ് 14ന്യൂസ് ചെയര്‍മാനും, ബിഗ് 14 മിഡില്‍ ഈസ്റ്റ് കോര്‍പ്പറേറ്റ് ചെയര്‍മാന്‍, ഉദുമ സി.എച്ച് സെന്‍ന്റര്‍ ചെയര്‍മാന്‍, ഉദുമ ഇസ്ലാമിയ എ.എല്‍.പി സ്‌കൂള്‍ മാനേജിങ് കമ്മിറ്റി സെക്രട്ടറി, കോര്‍ദോവ കോളേജ് ചെയര്‍മാന്‍, കീഴൂര്‍ സംയുക്ത മുസ്ലിം ജമാഅത്ത് ഓര്‍ഗനൈസിംഗ് സെക്രട്ടറി, എം.ഐ.സി.ആര്‍ട്ട്‌സ് കോളേജ് ഡയറക്ടര്‍ ബോര്‍ഡ് അംഗം, സനാബില്‍ ഫുട്‌ബോള്‍ അക്കാദമി ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിക്കുന്നുണ്ട്.

ജനറല്‍ സെക്രട്ടറിയായി തിരെഞ്ഞെടുക്കപ്പെട്ട എം.എച്ച് മുഹമ്മദ് മാങ്ങാട് കഴിഞ്ഞ മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.

മറ്റു ഭാരവാഹികള്‍: ഖാദര്‍ കാത്തിം, എന്‍.വി അബ്ദുല്‍ കരീം (വൈസ് പ്രസിഡന്റുമാര്‍) എ.എം ഇബ്രാഹിം, സുബൈര്‍ കേരള(ജോയിന്റ് സെക്രട്ടറിമാര്‍).


keywords:kasaragod-uduma-mandalam-iuml-new-office-bearrers

Post a Comment

0 Comments

Top Post Ad

Below Post Ad