കോഴിക്കോട് (www.evisionnews.in): കോഴിക്കോട് അത്തോളിക്ക് സമീപം കോലാശ്ശേരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. തോലായി പുതിയോട്ടില്‍ വീട്ടില്‍ ഹുസൈനാണ് ഭാര്യ ആസിയയെ(55) കൊലപ്പെടുത്തിയത്.
ശനിയാഴ്ച്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു കൊലപാതകം. കുടുംബവഴക്കാണ് കാരണം. ദമ്പതികളുടെ ഏകമകന്‍ ഗള്‍ഫിലായതിനാല്‍ ഇവര്‍ രണ്ടു പേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
കൊയിലാണ്ടി സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു. കൊലക്ക് ശേഷം ഹുസൈന്‍ പോലീസില്‍ കീഴടങ്ങി.
keywords:kerala-kozhikode-atholi-murder-case

Post a Comment
0 Comments