എറണാകുളം (www.evisionnews.in): യൂബര്‍ ടാക്‌സിയില്‍ യാത്രചെയ്ത സയനോരയേയും ഡ്രൈവറേയും ഓട്ടോ ഡ്രൈവര്‍മാര്‍ ഭീഷണിപ്പെടുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇതേകുറിച്ച് സയനോര തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രതികരിച്ചത്.
കണ്ണൂരില്‍ നിന്ന് മലബാര്‍ എക്‌സ്പ്രസില്‍ കൊച്ചിയിലെത്തിയ സയനോര പനമ്പള്ളി നഗറിലേയ്ക്ക് പോകുന്നതിനാണ് യൂബര്‍ ടാക്‌സി വിളിച്ചത്. ടാക്‌സിയില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഓട്ടോ ഡ്രൈവര്‍മാര്‍ എത്തി തടയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ടാക്‌സി ഡ്രൈവറെ കൈയേറ്റം ചെയ്തതായും പറയുന്നു. കുറച്ചുദിവസം മുമ്പ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യൂബര്‍ വിളിച്ച യുവതിയേയും ഇത്തരത്തില്‍ ഭീഷണിപ്പെടുത്തിയിരുന്നു.

Post a Comment
0 Comments