Type Here to Get Search Results !

Bottom Ad

ബന്ധുനിയമനം: കുറിപ്പ് നല്‍കിയെന്ന് മുന്‍ മന്ത്രി ജയരാജന്റെ മൊഴി



തിരുവനന്തപുരം (www.evisionnews.in): ബന്ധു നിയമനവുമായി ബന്ധപ്പെട്ട് വകുപ്പ് സെക്രട്ടറിക്ക് കുറിപ്പ് നല്‍കിയിരുന്നതായി മുന്‍ വ്യവസായ മന്ത്രി ഇ.പി ജയരാജന്‍ വിജിലന്‍സിന് മൊഴി നല്‍കി. പൊതുമേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി ബന്ധുസുധീര്‍ നമ്പ്യാരെ നിയമിച്ചതുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് ഇ.പി ജയരാജന്‍ വിജിലന്‍സിന് മൊഴി നല്‍കിയത്. യോഗ്യതയും മാനദണ്ഡവും പാലിച്ച് നിയമപ്രകാരം മാത്രമേ നിയമനം നടത്താവൂ എന്നായിരുന്നു വ്യവസായ വകുപ്പ് സെക്രട്ടറിക്ക് കുറിപ്പ് നല്‍കിയതെന്നാണ് മൊഴി നല്‍കിയത്. 

കേസില്‍ വ്യവസായ സെക്രട്ടറി പോള്‍ ആന്റണിയുടെ മൊഴിയും വിജിലന്‍സ് രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തേണ്ട സാഹചര്യമില്ലെന്നും വിജിലന്‍സ് വ്യക്തമാക്കി. എംഎല്‍എ ഹോസ്റ്റലിലെത്തിയാണ് വിജിലന്‍സ് സംഘം ഇ.പി ജയരാജന്റെ മൊഴിയെടുത്തത്. എഴുതി തയാറാക്കിയ ചോദ്യങ്ങള്‍ ജയരാജന് നല്‍കുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad