ആദൂര്‍ (www.evisionnews.in): പൊവ്വലിലെ യൂത്ത് ലീഗ് ശാഖ വൈസ് പ്രസിഡണ്ട് അബ്ദുല്‍ ഖാദറി (19)നെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. നുസ്രത്ത് നഗര്‍ മൂലഹൗസിലെ ഹസന്‍ സുനൈഫി (30) നെയാണ് ആദൂര്‍ ആദൂര്‍ സി.ഐ. സിബി തോമസും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയെ വൈകിട്ടോടെ കോടതിയില്‍ ഹാജരാക്കും.
ഡിസംബര്‍ ഒന്നിന് വൈകിട്ട് ബോവിക്കാനം ടൗണിലാണ് അബ്ദുല്‍ ഖാദര്‍ കുത്തേറ്റുമരിച്ചത്. കേസില്‍ മുഖ്യപ്രതിയടക്കം അഞ്ചു പേരെ കേസന്വേഷിക്കുന്ന സംഘം നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഇവര്‍ റിമാന്റിലാണ്. ബോവിക്കാനം മുതലപ്പാറ ജബരിക്കുളത്തെ അഹമ്മദ് നസീര്‍ (38), മുളിയാര്‍ ബാലനടുക്കത്തെ മുഹമ്മദ് സാലി (25), മുതലപ്പാറയിലെ കലാം മുഹമ്മദ് (47), ബാവിക്കരയിലെ ഫാറൂഖ് (30), ബോവിക്കാനത്തെ അഷ്റഫ് (28) എന്നിവരാണ് നേരത്തെ അസ്റ്റിലായത്. ആദൂര്‍ സി.ഐക്ക് പുറമെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശിവദാസന്‍, മധുസൂദനന്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷിക്കുന്നത്.
Keywords: Arrest-news-povval-bovikkanam-murder-one-mores-arrest

Post a Comment
0 Comments