Type Here to Get Search Results !

Bottom Ad

കാഞ്ഞങ്ങാട്ട് 8 വയസുകാരന്റെ ബാങ്ക് അക്കൗണ്ടില്‍ ഒന്നേമുക്കാല്‍ ലക്ഷം നിക്ഷേപിച്ചു; ഉടന്‍ പിന്‍വലിച്ചു


കാഞ്ഞങ്ങാട് (www.evisionnews.in): വിദ്യാര്‍ത്ഥിയുടെ പൂജ്യംബാലന്‍സ് അക്കൗണ്ടില്‍ ഒന്നേമുക്കാല്‍ ലക്ഷം രൂപ നിക്ഷേപിച്ച് നിമിഷങ്ങള്‍ക്കകം പിന്‍വലിച്ചത് ദുരൂഹത സൃഷ്ടിച്ചു.

കൊവ്വല്‍പ്പള്ളിയിലെ ഓട്ടോ ഡ്രൈവര്‍ ടി.വി മോഹനന്റെ മകനും ഹൊസ്ദുര്‍ഗ് യു ബി എം സി സ്‌കൂള്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ദേവനന്ദിന്റെ പേരില്‍ കാഞ്ഞങ്ങാട് ബറോഡ ബാങ്കിലുള്ള 25330100007146 നമ്പര്‍ പൂജ്യം ബാലന്‍സ് അക്കൗണ്ടിലേക്കാണ് കഴിഞ്ഞദിവസം അജ്ഞാതന്‍ ഒരു ലക്ഷത്തി എഴുപതിനായിരം രൂപ നിക്ഷേപിച്ചത്. ഉടന്‍ അത് പിന്‍വലിക്കുകയും ചെയ്തു. 

ഇത് സംബന്ധിച്ച് മൊബൈലില്‍ മെസേജ് എത്തിയപ്പോഴാണ് മോഹനന്‍ സംഭവം അറിയുന്നത്. ഉടന്‍ ബാങ്കിലെത്തി അന്വേഷിച്ചപ്പോള്‍ തങ്ങള്‍ക്ക് നിക്ഷേപിക്കുമ്പോള്‍ തെറ്റിപ്പോയെന്നും അത് ഉടന്‍ പിന്‍വലിച്ചുവെന്നുമാണ് ബാങ്കിലെ ഉദ്യോഗസ്ഥര്‍ നല്‍ കിയ മറുപടി. എന്നാല്‍ ഇത് എഴുതി നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ അതിന് തയ്യാറായില്ല. ആരുടേയൊ കണക്കില്‍പ്പെടാത്ത പഴയനോട്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ വെളുപ്പിച്ചു നല്‍കിയതാണ് എന്നാണ് സംശയിക്കുന്നത്. 

പല ബാങ്കുകളിലേയും ഉദ്യോഗസ്ഥര്‍ കള്ളപ്പ ണം വെളുപ്പിച്ച് കമ്മീഷന്‍ വാങ്ങിയതായി പുറത്തുവന്ന സാഹചര്യത്തി ല്‍ എട്ടുവയസുകാരന്റെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് പിന്‍വലിച്ച സംഭവം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് സാധ്യത തെളിഞ്ഞിട്ടുണ്ട്. രക്ഷിതാവ് മോഹനനും ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കി.

keywords:kasaragod-kanhangad-1-1/4-lakh-deposited-in-8-yr-minor-bank-accout

Post a Comment

0 Comments

Top Post Ad

Below Post Ad